കോവിഡ് ബാധിച്ച് ഒരു മരണം കൂടി

തിരുവല്ല: ജിദ്ദയില്‍ കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഇ അബ്ദുള്‍ റഹ്മാന്റെ സഹോദര പുത്രന്‍ താജുദ്ദീന്‍(52) ആണ് മരിച്ചത്. അമീര്‍ സുല്‍ത്താനിലെ സ്റ്റാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു.

കഴിഞ്ഞ 25 വര്‍ഷക്കാലമായി സൗദിയിലായിരുന്നു. കോവിസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരയാഴ്ചയായി ജിദ്ദയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഫാത്തിമയാണ് മാതാവ്. ഭാര്യ: ജാസ്മിന്‍. മകന്‍ : തൗഫീഖ്. കെ എം സി സി പത്തനംതിട്ട ജില്ലാ മുന്‍ ഭാരവാഹി കൂടിയായിരുന്നു താജുദ്ദീന്‍.

Follow us: pathram online

pathram:
Related Post
Leave a Comment