മുംബൈ: കോവിഡ് വ്യാപനം സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ആശങ്ക സൃഷ്ടിച്ച ധാരാവിയില്‍ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ മഹാരാഷ്ട്രയിലെ ധാരാവിയില്‍ കോവിഡ് ആശങ്കകള്‍ ഒഴിയുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും അധികം രോഗബാധിതരുള്ള മഹാരാഷ്ട്രയിലെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നാണ് ധാരാവി. എന്നാല്‍ ഇവിടെ കഴിഞ്ഞ ആറു ദിവസത്തിനിടെ ഒരൊറ്റ കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസത്തിന് വക നല്‍കുന്നു.
ഈ സമയം 1,899 രോഗികളില്‍ 939 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഇന്നലെ 13 പേര്‍ക്കു മാത്രമാണ് ഇവിടെ രോഗബാധ. ശനിയാഴ്ച 10 രോഗികള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. മേയില്‍ പ്രതിദിനം ശരാശരി 50 പേര്‍ക്കു രോഗം കണ്ടെത്തിയിരുന്ന സ്ഥാനത്താണിത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ഇവിടെ ആകെ രോഗികള്‍ 1921. ധാരാവിയില്‍ ആകെ മരണസംഖ്യ 71 ആണ്.
ജൂണ്‍ ഒന്നിന് ധാരാവിയില്‍ 34 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരി്ചത്. എന്നാല്‍ ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായതായും ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഔദ്യോഗിക വിവരത്തില്‍ വ്യക്തമാക്കുന്നു.
ധാരാവിയില്‍ ഇതുവരെ 71 മരണമാണ് സ്ഥിരീകരിച്ചത്. ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്. പ്രദേശത്ത് കോവിഡ് ടെസ്‌റ് റുകള്‍ ഊര്‍ഡിതമാക്കിയതും ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിച്ചതും രോഗവ്യാപനം കുറയ്ക്കാന്‍ സഹായിച്ചതായി അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം രോഗം കണ്ടെത്തുന്നവരുടെ എണ്ണം ശരാശരി 20 ആണ്. ജൂണില്‍ ഒരാഴ്ച പിന്നിടുമ്പോള്‍ 161 പേര്‍ക്കു മാത്രമാണു രോഗം കണ്ടെത്തിയത്. പ്രാഥമിക പരിശോധന വ്യാപകമാക്കിയതും സംശയമുള്ളവരെ പരിശോധനയ്ക്കു വിധേയമാക്കി ഐസലേറ്റ് ചെയ്തതുമാണു രോഗവ്യാപനം നിയന്ത്രിക്കാന്‍ സഹായകമായതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതുവരെ 7 ലക്ഷത്തോളം പേരെ സ്‌ക്രീനിങ്ങിനു വിധേയമാക്കിയെന്നും സ്വകാര്യ ക്ലിനിക്കുകള്‍ കൂടുതല്‍ സജീവമായത് പരിശോധന എളുപ്പമാക്കിയെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകളെ പരിശോധനയ്ക്കു വിധേയമാക്കാന്‍ കഴിഞ്ഞതും നേട്ടമായി. ഒട്ടേറെപ്പേര്‍ നാടുകളിലേക്കു മടങ്ങിയത് ചേരിയിലെ തിക്കും തിരക്കും കുറച്ചിട്ടുണ്ട്. പത്തു ലക്ഷത്തിലേറെയാണു ധാരാവിയിലെ ജനസംഖ്യ. ഏപ്രില്‍ ഒന്നിനാണു ധാരാവിയില്‍ ആദ്യത്തെ കോവിഡ് സ്ഥിരീകരിച്ചത്.
Leave a Comment