കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

സൗദി: അല്‍ കോബാറില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് (47) ആണ് മരിച്ചത്. 47 വയസ്സ് പ്രായമായിരുന്നു.

അബ്ദുറഷീദ് ദിവസങ്ങളായി കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നതിനിടെയാണ് മരണം. ഭാര്യയും ഒരു മകളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്.

ഇന്ന് മാത്രം സൗദിയില്‍ 31 പേരാണ് മരിച്ചത്. 2591 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. 1651 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 642 ആയി. മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 95,748 ആയി. 70,616 പേര്‍ രോഗമുക്തി നേടി.

Follow us- pathram online

pathram:
Related Post
Leave a Comment