ഇന്ത്യൻ ക്രിക്കറ്റ് താരം യൂസ്വേന്ദ്ര ചാഹലിനെതിരേ ജാതീയ പരാമർശം നടത്തിയ മുൻ താരം യുവ്രാജ് സിങ്ങിനെതിരേ പോലീസ് കേസ്. സംഭവത്തിൽ ദലിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കൽസനാണ് യുവിക്കെതിരേ പരാതി നൽകിയത്.
ഹരിയാനയിലെ ഹിസാറിലുള്ള ഹാൻസിയിലാണ് യുവിക്കെതിരായ പരാതി ലഭിച്ചത്. ദിവസങ്ങൾക്കുമുമ്പ് രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമർശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചാഹലിനെ വിശേഷിപ്പിക്കാൻ യുവരാജ് ഉപയോഗിച്ചത്.
ഇതോടെ സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകർ യുവരാജ് മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗത്തെത്തി. യുവരാജ് മാഫി മാംഗോ (യുവരാജ് മാപ്പ് പറയണം) എന്ന ഹിന്ദി ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാകുകയും ചെയ്തു. അർബുദത്തെ പോലും തോൽപ്പിച്ച യുവരാജിന് ജാതീയമായുള്ള ചിന്തകളെ തോൽപ്പിക്കാൻ ഇനിയുമായിട്ടില്ലെന്നും ഏറെ പ്രിയപ്പെട്ട യുവരാജിൽ നിന്ന് ഇങ്ങനെ ഒരു പരാമർശം പ്രതീക്ഷിച്ചില്ലെന്നും ആരാധകർ പറയുന്നു. എന്നാൽ വിഷയത്തിൽ ഇതുവരെ യുവി പ്രതികരിച്ചിട്ടില്ല.
Follow us on pathram online