സച്ചിന്‍ കളിച്ചയത്ര കാലം കളിക്കാന്‍ സാധിച്ചാല്‍ ആ നേട്ടം കോഹ് ലിയും സ്വന്തമാക്കും

രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ വിരാട് കോലിക്ക് സാധിക്കുമോ? ഇരുവര്‍ക്കുമൊപ്പം കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള ഇര്‍ഫാന്‍ പഠാനോടാണ് ചോദ്യമെങ്കില്‍ ഉത്തരം ഇതാ; സച്ചിനേപ്പോലെ സുദീര്‍ഘമായ രാജ്യാന്തര കരിയര്‍ ലഭിച്ചാല്‍ കോലി 100 സെഞ്ചുറികളെന്ന നേട്ടം മറികടക്കും! രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന നേട്ടം സ്വന്തമാക്കിയ ആദ്യ താരവും ഇതുവരെയുള്ള ഏക താരവുമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ടെസ്റ്റില്‍ 51, ഏകദിനത്തില്‍ 49 സെഞ്ചുറികള്‍ സഹിതമാണ് സച്ചിന്‍ സെഞ്ചുറികളില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ പ്രത്യക്ഷത്തില്‍ പ്രയാസമാണ്. ഏകദിനത്തില്‍ 49 സെഞ്ചുറികളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്താന്‍ കോലിക്ക് എളുപ്പമായിരിക്കാം. പക്ഷേ, രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന നേട്ടം അത്ര വിദൂരമാണ്. കോലിയുടെ കായികക്ഷമതയും രാജ്യാന്തര ക്രിക്കറ്റില്‍ എത്രകാലം നിലനില്‍ക്കുമെന്നതുമെല്ലാം ആ നേട്ടം സ്വന്തമാക്കുന്നതില്‍ പ്രധാനമാണ്. സച്ചിന്‍ കളിച്ചയത്ര കാലം കളിക്കാന്‍ സാധിച്ചാല്‍ ഒരുപക്ഷേ, സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ കോലിക്ക് സാധിച്ചേക്കാം’ – പഠാന്‍ അഭിപ്രായപ്പെട്ടു.

മറുവശത്ത് ഏകദിനത്തില്‍ ടെസ്റ്റില്‍ 27, ഏകദിനത്തില്‍ 43 സെഞ്ചുറികള്‍ സഹിതം ഇതുവരെ 70 സെഞ്ചുറികളാണ് കോലിയുടെ സമ്പാദ്യം. സച്ചിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ വേണ്ടത് 30 സെഞ്ചുറികള്‍. ടെസ്റ്റില്‍ 200 മത്സരങ്ങളില്‍നിന്നാണ് സച്ചിന്‍ 51 സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഏകദിനത്തില്‍ 49 സെഞ്ചുറി നേടിയത് 463 മത്സരങ്ങളില്‍നിന്നും. എന്നാല്‍, താരതമ്യേന കുറഞ്ഞ മത്സരങ്ങളില്‍നിന്നാണ് കോലിയുടെ സെഞ്ചുറി നേട്ടങ്ങള്‍. 86 ടെസ്റ്റുകളില്‍നിന്നാണ് കോലി 27 സെഞ്ചുറി നേടിയത്. 43 സെഞ്ചുറിക്ക് വേണ്ടിവന്നത് 248 ഏകദിനങ്ങള്‍ മാത്രം.

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular