രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 72,000വും ഡൽഹിയിൽ 22000വും കടന്നു. കൊവിഡ് കണക്കുകൾ കൃത്യമല്ലെന്ന പരാതി ഉയരുന്നതിനിടെ ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബായ്ജാൽ നേരിട്ട് ഇടപെട്ടു. രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിച്ചു. സെറോ സർവേയുടെ ഫലം അടുത്ത ആഴ്ച്ച പുറത്തുവരുമ്പോൾ രാജ്യത്തെ കൊവിഡ് വ്യാപനം വ്യക്‌തമാകുമെന്ന് ഐസിഎംആർ അറിയിച്ചു.

മെയ് പത്തൊൻപതിനാണ് രാജ്യത്തെ കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നത്. ഇപ്പോൾ 8000ൽ അധികം കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. സമൂഹവ്യാപനമുണ്ടെന്ന് ഇതുവരെ അംഗീകരിച്ച് മുന്നോട്ടുപോകാത്തതിൽ ആരോഗ്യവിദഗ്ധർ അടക്കം കേന്ദ്രസർക്കാരിനെ വിമർശിക്കുന്നുണ്ട്. രാജ്യവ്യാപകമായി നടക്കുന്ന സെറോ സർവേയുടെ ഫലം അടുത്ത ആഴ്ച്ച വരുന്നതോടെ ഇക്കാര്യത്തിൽ വ്യക്‌തതയാകുമെന്നാണ് ഐസിഎംആർ നിലപാട്. പരിശോധനകളുടെ എണ്ണം കാര്യക്ഷമമല്ലെന്നും വിവിധ കോണുകളിൽ നിന്ന് പരാതി ഉയരുന്നുണ്ട്. പ്രതിദിനം ശരാശരി ഒരു ലക്ഷത്തി ഇരുപതിനായിരം സാമ്പിളുകൾ പരിശോധിക്കുന്നുവെന്നാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം.

തമിഴ്‌നാട്ടിൽ ആകെ കൊവിഡ് കേസുകൾ 24,586ഉം മരണം 197ഉം ആയി. ഡൽഹിയിൽ 24 മണിക്കൂറിനിടെ 1298 പോസിറ്റീവ് കേസുകളും 11 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 22132ഉം മരണം 556ഉം ആയി ഉയർന്നു. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 415 പോസിറ്റീവ് കേസുകളും 29 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 17,632ഉം മരണം 1092ഉം ആയി.

Follow us- pathram online

covid cases india to 2 lakhs

Similar Articles

Comments

Advertismentspot_img

Most Popular