കൊച്ചി : സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. പാലക്കാട് 125 പേരും കണ്ണൂരില്‍ 113 പേരും ചികില്‍സയിലുണ്ട്. കാസര്‍കോട് 67, മലപ്പുറം 57, തിരുവനന്തപുരം 42, തൃശൂര്‍ 39, കോഴിക്കോട് 38, ആലപ്പുഴ 31 എന്നിങ്ങനെയാണു ചികില്‍സയിലുള്ളവുടെ എണ്ണം.
ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 21 ആയി. ജില്ലയില്‍ ഇതുവരെ 3659 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. 3199 പേരുടെ ഫലം നെഗറ്റീവാണ്. 420 സാംപിളുകളുടെ ഫലം വരാനുണ്ട്. ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി പെരുമ്പനച്ചി സ്വദേശിനിക്ക് (26) കോവിഡ് സ്ഥിരീകരിച്ചു. മേയ് 11ന് എത്തിയ ഗര്‍ഭിണി ഹോം ക്വാറന്റീനില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
ഇതേ വിമാനത്തില്‍ സഹയാത്രികരായിരുന്ന അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് 28ന് ഇവരുടെ സാംപിള്‍ പരിശോധയ്ക്ക് അയച്ചത്. ആകെ 5994 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ 5028 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ന്നും 614 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും വന്നവരാണ്. ശേഷിക്കുന്നവര്‍ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്
ജില്ലയില്‍ ഇന്നു 2 പേര്‍ക്കാണ് കോവിഡ്. കുവൈത്തില്‍ സ്റ്റാഫ് നഴ്‌സായ പന്തളം കുരമ്പാല സ്വദേശിയായ യുവതി (31), ഡല്‍ഹിയില്‍ നിന്നെത്തിയ കോന്നി അട്ടച്ചാക്കല്‍ സ്വദേശിനിക്കുമാണ് (58) രോഗം ബാധിച്ചത്.
ഇടുക്കി ജില്ലയില്‍ കുടുംബത്തിലെ 3 പേര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നാറില്‍ താമസക്കാരനായ 66 കാരനും 61 വയസുള്ള ഭാര്യക്കും 24 വയസ്സുള്ള മകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ കുവൈറ്റില്‍ നിന്ന് കഴിഞ്ഞ 22ന് കരിപ്പൂരില്‍ വന്നിറങ്ങിയ ചിന്നക്കനാല്‍ സ്വദേശി 28 കാരനുമാണ് രോഗം ബാധിച്ചത്.
Follow us on patham online news