സര്‍ക്കാരിന്റെ ധൂര്‍ത്തിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പൊലീസ് കേസ്: കേസ് എടുത്താല്‍ തിരിഞ്ഞോടില്ല, ശരിയല്ലെന്നു തോന്നിയാല്‍ ഇനിയും വിമര്‍ശിക്കുമെന്നും അഭിഭാഷക

മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ പൊലീസ് കേസെടുത്ത അഭിഭാഷക പ്രതികരണവുമായി രംഗത്ത്. കേസ് എടുത്താല്‍ തിരിഞ്ഞോടാന്‍ ഉദ്ദേശിച്ചിട്ടില്ല. ശരിയല്ലെന്നു തോന്നിയാല്‍ ഇനിയും വിമര്‍ശിക്കുമെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും അഭിഭാഷകയുമായ അഡ്വ. വീണ എസ്.നായര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ ബവ് ക്യൂ ആപ്പ് വിവാദത്തിലും വീണ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കിട്ടു.

സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെ പറഞ്ഞതിനാണ് കേസെടുത്തെതന്ന് വീണ ആരോപിക്കുന്നു. ആറുകോടി രൂപയാണ് പിആര്‍ വര്‍ക്കിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇത്തരം കാര്യങ്ങളെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു. ഇത്തരം പോസ്റ്റുകളാണ് കേസെടുക്കാന്‍ കാരണം. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന അനുശാസിക്കുന്നതാണെന്നും ഇത് ജനാധിപത്യ രാജ്യമാണെന്ന് ഓര്‍ക്കണമെന്നും വീണ പറയുന്നു.

മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ വീണയ്‌ക്കെതിരെ കേസെടുത്ത നടപടി ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ഡോ.ശശി തരൂര്‍ എംപി പ്രതികരിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്നും കേസ് പിന്‍വലിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Follow us on patham online news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7