മലയാളികള്‍ ഏറ്റെടുത്ത പ്രേമം സിനിമയുടെ തിരക്കഥ നിര്‍മാതാവിന് അയച്ചു കൊടുത്തപ്പോള്‍, ഇതെന്താണ് എഴുതി വച്ചിരിക്കുന്നതെന്നാണ് എന്നോട് ചോദിച്ചത്. ‘നായികയുടെ ഓര്‍മ പോകുന്നു, നായകന്‍ കരഞ്ഞുകൊണ്ട് പോകുന്നു.’ സിനിമ കണ്ട് കഴിഞ്ഞപ്പോഴാണ് ഇത് വര്‍ക്ക് ചെയ്യും എന്ന് അദ്ദേഹം പറയുന്നത്. സിനിമയുടെ അവതരണമാണ് തിരക്കഥ വ്യത്യസ്തമാകുന്നത്. അത് പറഞ്ഞുകൊടുത്താല്‍ നന്നാകണമെന്നില്ലെന്നും അല്‍ഫോന്‍സ് പറയുന്നു.
പ്രേമത്തില്‍ ദുല്‍ഖറിനെ നായകനാക്കാനായിരുന്നു നിര്‍മാതാവ് അന്‍വര്‍ റഷീദിന് താല്‍പര്യം. എന്നാല്‍ നിവിനുമൊത്തുള്ള പ്രത്യേക അടുപ്പം വച്ച് ഞങ്ങള്‍ ദുല്‍ഖറിനരികില്‍ എത്തിയില്ല.
ഭാവിയില്‍ ദുല്‍ഖറുമൊത്ത് ഒന്നിക്കും. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അല്‍ഫോണ്‍സിന്റെ തുറന്നുപറച്ചില്‍.
Follow us on patham online news