കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു

കോവിഡ് ബാധിച്ച് വ്യാഴാഴ്ച ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. കൊല്ലം പള്ളിക്കൽ സ്വദേശി നാസിമുദ്ദീൻ(71) ദുബായ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. 45 വർഷമായി ദുബായിൽ താമസിക്കുന്ന നാസിമുദ്ദീൻ മാനേജിങ് കൺസൾട്ടൻസി മാനേജിങ് ഡയറക്ടർ ആയിരുന്നു. ദുബായിലെ മബാനി കമ്പനിയിൽ നേരത്തെ ജോലി ചെയ്തിട്ടുണ്ട്.

ആദ്യകാല വോളിബോൾ താരവും കോൺഗ്രസ് പ്രവർത്തകനുമാണ്. ഭാര്യ: റസിയ നാസിമുദ്ദീൻ, മക്കൾ: നിമി നാസിം, നിജി നാസിം (ദുബായ്), നിസി നാസിം. മരുമക്കൾ: മുഹമ്മദ് സഹീർ (ദുബായ്), ഡോ. ഷംലാൽ (അബുദാബി), നിഹാസ് ഇല്യാസ് (യുഎസ്എ). കബറടക്കം ദുബായിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

തിരുവല്ല ആമല്ലൂർ മുണ്ടമറ്റം ഏബ്രഹാം കോശിയുടെ ഭാര്യ റിയ ഏബ്രഹാം (58) കോവിഡ് ബാധിച്ച് കുവൈത്തിൽ മരിച്ചു. കുവൈത്തിൽ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. മകൾ: ദിവ്യ മേരി ഏബ്രഹാം.

Similar Articles

Comments

Advertisment

Most Popular

ഇന്ത്യയില്‍ ഒമിക്രോണ്‍ സമൂഹവ്യാപന ഘട്ടത്തില്‍; നഗരങ്ങളില്‍ ശക്തമായ സാന്നിധ്യം – ഇന്‍സാകോഗ്

ന്യൂഡൽഹി: കോവിഡിന്റെ ഒമിക്രോൺ വകഭേദം ഇന്ത്യയിൽ സമൂഹ വ്യാപന ഘട്ടത്തിലാണെന്നും മെട്രോ നഗരങ്ങളിൽ ഇത് പ്രബലമാണെന്നും ഇൻസാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിൻ. വിവിധ സംസ്ഥാനങ്ങളിൽനിന്ന് വൈറസ് സാംപിളുകൾ ശേഖരിച്ച് അവയുടെ ജനിതക പ്രവർത്തനങ്ങളെക്കുറിച്ച്...

ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് എ.ഡി.ജി.പി എസ് ശ്രീജിത്ത്

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് എ.ഡി.ജി.പി എസ് ശ്രീജിത്ത്. കേസിൽ ബാലചന്ദ്ര കുമാറിന്റെ മൊഴിയല്ലാതെയും തെളിവുകൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു....

ദിലീപിന്റെ ചോദ്യംചെയ്യല്‍: സഹകരിച്ചാലും ഇല്ലെങ്കിലും തെളിവാകും, നിസ്സഹകരിച്ചാല്‍ കോടതിയെ അറിയിക്കും

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ചോദ്യംചെയ്യൽ നാലുമണിക്കൂർ പിന്നിട്ടു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് അഞ്ച് പ്രതികളെയും വിശദമായി ചോദ്യംചെയ്യുന്നത്. ആദ്യഘട്ടത്തിൽ എല്ലാവരെയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യംചെയ്യുന്നത്. പിന്നീട്...