തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കില്ലെങ്കിലും മുഴുവന്‍ ഫീസും അടയ്ക്കണമെന്നാണ് മാനേജ്‌മെന്റുകള്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതെ കുടുങ്ങിയിരിക്കുകയാണ് പലരും. സ്‌കൂളുകള്‍ തുറന്നിട്ടുമില്ല. എന്നിട്ടും, സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഫീസ് പിരിവ് തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെ മിക്ക സ്വകാര്യ സ്‌കൂളുകളും എണ്ണായിരം മുതല്‍ പതിനയ്യായിരം രൂപ വരെയാണ് ടേം ഫീസ് ഈടാക്കുന്നത്. സ്‌കൂളുകള്‍ തുറക്കില്ലെങ്കിലും മുഴുവന്‍ ഫീസും അടയ്ക്കണമെന്നാണ് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നത്.
അതേസമയം, സ്‌കൂള്‍ തുറക്കാതെ ഫീസ് എന്തിന് അടയ്ക്കണമെന്നാണ് മാതാപിതാക്കളുടെ ചോദ്യം. വിദേശത്തുള്ള രക്ഷിതാക്കള്‍ പോലും ജോലിയില്ലാതെയും ജോലിനഷ്ടപ്പെട്ടും ഉള്ള അവസ്ഥയിലാണ്. സുരക്ഷ മുന്‍നിറുത്തി കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദശം. എന്നിട്ടും മുഴുവന്‍ ഫീസും ആവശ്യപ്പെടുന്നതിനെതിരേ മാതാപിതാക്കള്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി കമ്പ്യൂട്ടറും മൊബൈലും ഉള്‍പ്പെടെ വാങ്ങാന്‍ തന്നെ ഇപ്പോള്‍ നല്ലൊരു തുക മാതാപിതാക്കള്‍ക്ക് ചിലവാക്കേണ്ടി വന്നിട്ടുണ്ട്.
സ്‌കൂളിലെ അനുബന്ധ സൗകര്യങ്ങള്‍ ഉപയോഗിക്കാത്ത സാഹചര്യവും അധ്യാപകരുടെ ശമ്പളം വെട്ടിക്കുറക്കുന്ന സാഹചര്യവും ഉള്ളപ്പോള്‍ ഇത്തരത്തില്‍ പെരുമാറുന്നതിനെതിരേ മാതാപിതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്.
Follow us on pathram online news