ഓണ്‍ലൈന്‍ വഴി വീടുകളില്‍ മദ്യം എത്തില്ല; മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി മദ്യം വീടുകളില്‍ വിതരണം ചെയ്യില്ലെന്നു എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ബവ്‌റിജസ് ഔട്‌ലറ്റിലൂടെയായിരിക്കും മദ്യ വിതരണം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് മഹാമാരിയെ ലോകമാകെ പരാജയപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി വിവിധ നടപടികള്‍ ലോകത്താകെ സ്വീകരിച്ചു. ഇന്ത്യയിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മദ്യക്കടകളും ബാര്‍ ഹോട്ടലുകളും അടച്ചിടാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതു ഫലപ്രദമായി നടപ്പാക്കി.

പിന്നീട് ലോക്ഡൗണ്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കള്ളുഷാപ്പുകള്‍ മേയ് 13ന് തുറക്കാന്‍ തീരുമാനിച്ചു. ഇതിനു മുമ്പ് തന്നെ തെങ്ങൊരുക്കാന്‍ അനുവാദം നല്‍കി. 2500ലധികം കള്ളുഷാപ്പുകള്‍ തുറന്നു. ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്‌ലറ്റിന്റെ തിരക്കു നിയന്ത്രിക്കാന്‍ നടപടികളാലോചിച്ചു. പല സ്ഥലങ്ങളിലും തിരക്കു നിയന്ത്രിക്കാനായി. എന്നാല്‍ പലയിടത്തും തിരക്ക് നിയന്ത്രിക്കാനായില്ല. മദ്യഷാപ്പുകള്‍ തുറക്കുമ്പോള്‍ ഉള്ള തിരക്ക് കുറയ്ക്കാന്‍ മൊബൈല്‍ ആപ് വഴി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ആപ് നിര്‍മിക്കുന്നതിന് 29 പ്രൊപ്പോസലുകളാണ് വന്നത്. ഇതില്‍നിന്നും അഞ്ചുപേരെ തിരഞ്ഞെടുത്തു. ഇവരില്‍ ഫെയര്‍കോഡ് ടെക്‌നോളജിയാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്. 301 ഔട്‌ലറ്റുകളാണ് ബവ്‌റിജസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ഫെഡിനുമായി ഉള്ളത്. 612 ബാര്‍ ഹോട്ടലുകളുണ്ട്. 576 ബാര്‍ ഹോട്ടല്‍ മദ്യം വിതരണം ചെയ്യാന്‍ തയാറായി. ബാറില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുവദിക്കില്ല. പാര്‍സല്‍ മാത്രമേ അനുവദിക്കൂ. 360 ബിയര്‍, ൈവന്‍ പാര്‍ലറുണ്ട്. ഇതില്‍ 291 പേര്‍ ബിയര്‍ വില്‍ക്കാന്‍ തയാറാണ്.

#ടി.പി.രാമകൃഷ്ണന്‍, #മദ്യം,

Follow us on pathram online news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7