വാറങ്കലില്‍ കൂട്ടക്കൊലയില്‍ നിര്‍ണായക വഴിത്തിരിവ്; ഒരു കൊല മറയ്ക്കാന്‍ കൊന്നുതള്ളിയത് ഒന്‍പത് പേരെ

വാറങ്കല്‍ തെലങ്കാനയിലെ വാറങ്കലില്‍ ഒരു കുടുംബത്തിലെ ആറു പേരടക്കം ഒമ്പത് പേരെ കൊന്നു കിണറ്റില്‍ തള്ളിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഒരു കൊലപാതകം മറയ്ക്കാനാണ് മുഖ്യപ്രതി സഞ്ജയ് കുമാര്‍ യാദവ് ഒമ്പതു പേരെ കൊന്നുതള്ളിയത്. കൊല്ലപ്പെട്ട് മുഹമ്മദ് മഖ്‌സൂദ് അസ്‌ലത്തിന്റെ ഭാര്യ നിഷയുടെ സഹോദരീ പുത്രി റഫീഖയുടെ (36) മരണം െകാലപാതകമാണെന്നാണ് പുതിയ കണ്ടെത്തല്‍.

നിഷയുടെ മകളും സഞ്ജയ് കുമാര്‍ യാദവിന്റെ കാമുകിയുമായ ബുഷ്‌റ, റഫീഖയുടെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും സഞ്ജയ് കുമാറുമായുള്ള ബന്ധത്തില്‍ നിന്നു പിന്‍മാറുകയും ചെയ്തതോടെ അപകടം മണത്ത പ്രതി കുടുംബത്തെ കൂട്ടത്തോടെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

ഒന്നരമാസം മുന്‍പായിരുന്നു റഫീഖയുടെ കൊലപാതകം. തെലങ്കാനയിലെ ഗീസുക്കൊണ്ട മണ്ഡലിലെ ഗൊറേക്കുണ്ടെ ഗ്രാമത്തിലെ ഒരു ചണച്ചാക്ക് നിര്‍മാണ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് മഖ്‌സൂദ് അസ്‌ലം 20 വര്‍ഷം മുന്‍പാണ് ബംഗാളില്‍ നിന്ന് ഗൊറേക്കുണ്ടെയിലേക്ക് കുടിയേറിയത്. ആറ് വര്‍ഷം മുന്‍പ് ജോലി തേടി ഇവിടെയെത്തിയ സഞ്ജയ് കുമാര്‍ യാദവുമായി അസ്‌ലം സൗഹൃദത്തിലായി.

സഞ്ജയ് കുമാറിനു വേണ്ടി പാചകം ചെയ്തിരുന്നത് അസ്!ലത്തിന്റെ ബന്ധുവായ റഫീഖയായിരുന്നു. പരിചയം പ്രണയമായി മാറിയതോടെ റഫീഖ തന്റെ മൂന്നുമക്കളുമൊത്ത് സഞ്ജയ് കുമാറിനൊപ്പം താമസം തുടങ്ങി. നാല് വര്‍ഷത്തോളം ഇവര്‍ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിച്ചു. സഞ്ജയ് കുമാര്‍ തന്റെ ഇളയ മകളോട് മോശമായി പെരുമാറുന്നത് റഫീഖ ചോദ്യം ചെയ്തതോടെ അനുനയിപ്പിക്കാനായി ശ്രമം. തന്നെ ഉടന്‍ തന്നെ വിവാഹം ചെയ്യണമെന്നു റഫീഖ വാശി പിടിച്ചതോടെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.

വിവാഹകാര്യം വീട്ടില്‍ സംസാരിക്കാനെന്ന പേരില്‍ റഫീഖയ്‌ക്കൊപ്പം ബിഹാറിലേക്കു ട്രെയിന്‍ മാര്‍ഗം സഞ്ജയ് കുമാര്‍ യാത്ര തിരിച്ചു. ബന്ധുക്കളോട് സംസാരിച്ച് വിവാഹം ഉറപ്പിച്ചുവെന്ന് റഫീഖയെ വിശ്വസിപ്പിച്ച് മാര്‍ച്ച് ഏഴിന് ഇരുവരും ബിഹാറില്‍ നിന്ന് വാറങ്കലിലേക്ക് തിരിച്ചു. ഗരീബ്‌രഥ് എക്‌സ്പ്രസില്‍ ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ല കടന്നു പോകുമ്പോള്‍ സംഭാരത്തില്‍ മയക്കുമരുന്നു കലര്‍ത്തി റഫീഖയെ കുടുപ്പിച്ചു.

അബോധവസ്ഥയിലായ റഫീഖയെ ട്രെയിനില്‍ നിന്ന് എറിഞ്ഞു െകാലപ്പെടുത്തുകയായിരുന്നു. മുഹമ്മദ് മഖ്‌സൂദ് അസ്‌ലത്തിന്റെ മകള്‍ ബുഷ്‌റയുമായി സഞ്ജയ് കുമാര്‍ യാദവ് ബന്ധം സൂക്ഷിച്ചിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന ബുഷ്‌റ, സഞ്ജയ് കുമാര്‍ തന്നെ വിവാഹം ചെയ്യുമെന്നു വിശ്വസിച്ചിരുന്നു. എന്നാല്‍ അടുത്ത ബന്ധുവായ റഫീഖയുടെ മരണത്തില്‍ ബുഷ്‌റയ്ക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നു. ട്രെയിനില്‍ നിന്ന് റഫീഖ വീണ് മരിച്ചെന്നായിരുന്നു സഞ്ജയ് പൊലീസിനു മൊഴി നല്‍കിയിരുന്നത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായതുമില്ല.

റഫീഖ തന്റെ ബന്ധുക്കള്‍ക്കൊപ്പമുണ്ടെന്നായിരുന്നു സഞ്ജയ് പ്രദേശവാസികളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ബുഷ്‌റയുടെ ഇടപെടല്‍ സഞ്ജയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. നിരന്തരം ബുഷ്‌റ സംശയം ഉന്നയിക്കാന്‍ തുടങ്ങിയതോടെ സഞ്ജയ് കൊലപാതകത്തിനു കോപ്പു കൂട്ടി. റഫീഖയുടെ മരണത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നു മുഹമ്മദ് മഖ്‌സൂദ് അസ്‌ലവും ബന്ധുക്കളും പറഞ്ഞതോടെ സഞ്ജയ് കുമാര്‍ യാദവ് കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മുഹമ്മദ് മഖ്‌സൂദ് അസ്‌ലം, ഭാര്യ നിഷ, ആണ്‍മക്കളായ ഷാബാസ്, സൊഹൈല്‍, മകള്‍ ബുഷ്‌റ, ബുഷ്‌റയുടെ മൂന്നു വയസ്സുള്ള മകന്‍ എന്നിവര്‍ക്കൊപ്പം ബിഹാറില്‍നിന്നുള്ള തൊഴിലാളികളായ ശ്യാം, ശ്രീറാം, പ്രദേശവാസിയായ ട്രാക്ടര്‍ െ്രെഡവര്‍ ഷക്കീല്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മേയ് 20ന് ബുധനാഴ്ച മൂന്നു വയസ്സുകാരന്‍ പേരക്കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കാനാന്‍ മഖ്‌സൂദ് സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഈ അവസരം സഞ്ജയ് ഉപയോഗിച്ചു. ബുധനാഴ്ച രാത്രി താമസസ്ഥലത്തേക്ക് ഷക്കീലിനെ മഖ്‌സൂദ് വിളിച്ചുവരുത്തിയതായി ഫോണ്‍ രേഖകളിലുണ്ട്. ഇക്കാര്യം ഷക്കീലിന്റെ ഭാര്യയും സ്ഥിരീകരിച്ചിരുന്നു. മരിച്ച ഒന്‍പതു പേരുടെയും ഫോണ്‍ ബുധനാഴ്ച രാത്രി ഒന്‍പതു മുതല്‍ വ്യാഴം രാവിലെ ആറു വരെ ഒരേ സ്ഥലത്തായിരുന്നെന്നു കണ്ടെത്തിയതാണ് നിര്‍ണായകമായത്.

ശീതളപാനീയത്തില്‍ 60ഓളം ഉറക്കഗുളികള്‍ സഞ്ജയ് കുമാര്‍ യാദവ് പൊടിച്ചു ചേര്‍ത്തു. പുലര്‍ച്ചെ 12.30നും അഞ്ചിനു മധ്യേയായിരുന്നു െകാലപാതകമെന്നു കമ്മിഷണര്‍ വി. രവീന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടക്കൊലയില്‍ സഞ്ജയ് കുമാറിനെ സഹായിച്ച രണ്ട് ബിഹാര്‍ സ്വദേശികള്‍ക്കും പ്രദേശിക വാസിയായ യുവാവിനും മഖ്‌സൂദിന്റെ കുടുംബത്തോടു വിരോധമുണ്ടായിരുന്നു. ഇത് മുതലെടുത്തായിരുന്നു ഇയാള്‍ കൂട്ടക്കൊലയ്ക്കായി ഇവരുടെ സഹായം തേടിയത്.

FOLLOW US ON PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular