കോഴിക്കോട്: കേരളത്തില്‍ വീണ്ടും കോവിഡ് മരണം. കോഴിക്കോട് ചികില്‍സയിലായിരുന്ന വയനാട് കല്‍പറ്റ സ്വദേശി ആമിന (53) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികില്‍സയ്ക്കിടെയാണ് ആമിനയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്. ദുബായില്‍നിന്ന് അര്‍ബുദ ചികില്‍സയ്ക്കായി ഈ മാസം 20നാണ് ആമിന നാട്ടിലെത്തിയത്. ആമിനയുടെ ഭര്‍ത്താവിന്റെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി.