ഇറാനില്‍ അംബരചുംബിയായ കെട്ടിടത്തിന്റെ മുകളില്‍വച്ച് കാമുകിക്കു ചുംബനം നല്‍കുന്ന ചിത്രം ട്വീറ്റ് ചെയ്ത പാര്‍ക്കൗര്‍ അത്‌ലീറ്റിനെയും യുവതിയെയും ഇറാനിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അലിറേസ ജപലാഗി എന്ന ഇരുപത്തിയെട്ടുകാരനും സുഹൃത്തുമാണ് അറസ്റ്റിലായത്. ടെഹ്‌റാന്‍ സൈബര്‍ പൊലീസാണ് അലിറേസയെ അറസ്റ്റ് ചെയ്തത്.
ശരിയത്ത് നിയമത്തിനു വിരുദ്ധവും സാമ്പ്രദായികമല്ലാത്തതുമായ പ്രവൃത്തിയാണ് അറസ്റ്റിനു കാരണമെന്നു പൊലീസ് പറഞ്ഞു. മുന്‍പും അലിറേസ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ നടപടിയുണ്ടായിട്ടില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. നാര്‍ക്കോട്ടിക്‌സ് വിഭാഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവിനെ കാണാതായതിനെക്കുറിച്ചുള്ള അന്വേഷണം പരാജയമാണെന്ന് കഴിഞ്ഞ ദിവസം അലിറേസ ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അറസ്റ്റ് എന്നാണ് ഇവര്‍ പറയുന്നത്.
#طلوع #تهران
طلوع تهران pic.twitter.com/OqNEcYSgjC— Alireza Japalaghy (@AJapalaghy) May 12, 2020