കൊറോണ വാക്‌സിന്‍ ;മനുഷ്യരില്‍ നടത്തിയ ആദ്യ പരീക്ഷണം വിജയകരം

ന്യൂഡല്‍ഹി : മനുഷ്യരില്‍ നടത്തിയ പ്രഥമ പരീക്ഷണത്തില്‍ കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്നു റിപ്പോര്‍ട്ട്. ആഡ്5–എന്‍കോവ് വാക്‌സിന്‍ പരീക്ഷണത്തിനു വിധേയരായവര്‍ അതിവേഗം രോഗപ്രതിരോധ ശേഷി നേടിയതായും പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ‘ദി ലാന്‍സെറ്റി’ലെ ലേഖനത്തിലുണ്ട്.

ചൈനയിലെ ജിയാങ്‌സു പ്രോവിന്‍ഷ്യല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ പ്രഫസര്‍ ഫെങ്ചായ് ഷുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം. കോവിഡ് പ്രഭവകേന്ദ്രമായ വുഹാനിലെ 18– 60 പ്രായമുള്ള 108 പേര്‍ക്കാണു വാക്‌സിന്‍ നല്‍കിയത്. ഇവരില്‍ സാര്‍സ് കോവ്–2 വൈറസിനെതിരായ ആന്റിബോഡി സൃഷ്ടിക്കപ്പെട്ടു.

വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുമോ എന്നതില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും പഠനത്തിലുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ 28 ദിവസത്തിനുള്ളിലാണ് ആശാവഹമായ ഫലം കണ്ടതെന്നും 6 മാസത്തിനുള്ളില്‍ അന്തിമഫലം ലഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular