കോട്ടയം: ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. മുംബൈയില്‍നിന്ന് വന്ന വെള്ളാവൂര്‍ സ്വദേശിയുടെയും (32) അബുദാബിയില്‍നിന്ന് എത്തിയ മേലുകാവ് സ്വദേശിയുടെയും (25) സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റിവായത്. മുംബൈയില്‍നിന്നും മേയ് 19ന് കാറില്‍ എത്തിയ യുവാവ് വീട്ടില്‍ ക്വാറന്റയിനിലായിരുന്നു. മെയ് 18ന് അബുദാബികൊച്ചി വിമാനത്തില്‍ എത്തിയ മേലുകാവ് സ്വദേശി ഗാന്ധിനഗറിലെ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റയിനില്‍ കഴിയുകയായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ്19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി.
മലപ്പുറം: ജില്ലയില്‍ 4 പേര്‍ക്ക് കൂടി ഇന്നു കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ നന്നമ്പ്ര തെയ്യാലിങ്ങല്‍ വെള്ളിയമ്പ്രം സ്വദേശി (45), മൂന്നിയൂര്‍ പാറേക്കാവ് വാരിയന്‍പറമ്പ് സ്വദേശി (40) എന്നിവര്‍ക്കും മഹാരാഷ്ട്രയിലെ റായ്ഗഡില്‍ നിന്നെത്തിയ ആതവനാട് കരിപ്പോള്‍ സ്വദേശി (23), ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ നിന്നെത്തിയ വള്ളിക്കുന്ന് ആലിന്‍ചുവട് കൊടക്കാട് സ്വദേശി (35) എന്നിവര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 39 ആയി. കുവൈത്തില്‍നിന്ന് എത്തിയ ആലപ്പുഴ സ്വദേശിയായ നഴ്‌സും അതിലുള്‍പ്പെടും.
പത്തനംതിട്ട ജില്ലയില്‍ ദുബായില്‍ നിന്നെത്തിയ ഊന്നുകല്‍ സ്വദേശിക്ക് കോവിഡ്. ഇതോടെ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 8 ആയി.