ലോക്ക് ഡൗണില്‍ പെട്ട് വിദേശത്ത് കുടുങ്ങിപ്പോയ പ്രമുഖ താരം പൃഥ്വിരാജും സംവിധായകന്‍ ബഌിയും അടക്കമുള്ള സിനിമാസംഘം കൊച്ചിയിലെത്തി. രാവിലെ ഒമ്പത് മണിയോടെയാണ് പ്രത്യേക വിമാനത്തില്‍ 58 പേരടങ്ങുന്ന സംഘം കൊച്ചിയില്‍ ഇറങ്ങിയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം എല്ലാവരും ഹോട്ടലുകളിലേക്ക് മടങ്ങി. ബെന്യാമിന്റെ നോവലായ ആടു ജീവിതത്തിന്റെ സിനിമാ പരിഭാഷയ്ക്കായി വിദേശത്തേക്ക് പോയ പൃഥ്വിയും സംഘവും ലോക്ക്ഡൗണ ആയതോടെ ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോകുകയായിരുന്നു.
വിദേശത്ത് നിന്നും വന്ന സിനിമാസംഘം ക്വാറന്റീനിലേക്ക് പോകും. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ പൃഥ്വി കൊച്ചിയിലെ ഹോട്ടലിലേക്കാണ് മടങ്ങിയത്. വിമാനത്താവളത്തില്‍ നിന്നും സ്വന്തം വാഹനത്തില്‍ പോയ താരം ഇവിടെ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയും. പണം നല്‍കി ഉപയോഗിക്കാവുന്ന തരത്തില്‍ ഹോട്ടലില്‍ തയ്യാറാക്കിയ ക്വാറന്റൈന്‍ സംവിധാനം താരം ഉപയോഗിക്കുമെന്നാണ് വിവരം. തിരുവല്ലയിലേക്ക് പോകുന്ന ബഌി അവിടെ സ്വകാര്യ ആശുപത്രിയിലാണ് ക്വാറന്റീനില്‍ പോകുന്നത്. കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമ പൂര്‍ത്തിയാക്കിയാണ് സംഘം നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്.
ബന്യമിന്റെ ആടുജീവിതം എന്ന നോവിലിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയ്ക്കായി 53 പേരടങ്ങിയ സിനിമാസംഘം കോവിഡ് വ്യാപനം തുടങ്ങുന്ന കാലത്താണ് ജോര്‍ദ്ദാനില്‍ എത്തിയത്. പിന്നീട് ടീം അവിടെ കുടുങ്ങിപ്പോകുക ആയിരുന്നു. തുടര്‍ന്ന് ഇവര്‍ വിവിധ സിനിമാ സംഘടനകള്‍ വഴി സര്‍ക്കാരുമായി ബന്ധപ്പെടുകയും വിദേശത്ത് നിന്നും ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരതിന്റെ ഭാഗമായി പ്രത്യേക വിമാനത്തില്‍ സിനിമാ സംഘത്തെ ഇന്ന് രാവിലെ നാട്ടില്‍ തിരിച്ചെത്തിക്കുകയുമായിരുന്നു. വിദേശത്ത് കുടുങ്ങിപ്പോയെങ്കിലൂം തങ്ങള്‍ സുരക്ഷിതരാണെന്ന് പൃഥ്വി തന്നെ സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു.