ന്യൂഡല്‍ഹി :മേയ് 25 മുതല്‍ ആഭ്യന്തര വിമാനസര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ നിരക്ക് സര്‍ക്കാര്‍ തീരുമാനിക്കും. വ്യോമയാനമന്ത്രാലയം പുറത്തുവിട്ട മാര്‍ഗനിര്‍ദേശപ്രകാരം ഓരോ റൂട്ടിലെയും ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കും. കോവിഡ് മഹാമാരിയുടെ കാലത്ത് ഈ നിരക്ക് അംഗീകരിച്ചു സര്‍വീസ് നടത്താന്‍ വിമാനക്കമ്പനികള്‍ തയാറാകണമെന്ന് വ്യോമയാനമന്ത്രാലയം ആവശ്യപ്പെട്ടു.
അടുത്ത മൂന്നു മാസത്തേക്ക് മുംബൈ ഡല്‍ഹി വിമാനനിരക്ക് 3500 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലായിരിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. യാത്രാ സമയവും റൂട്ടിന്റെ പ്രത്യേകതയും കണക്കിലെടുത്താവും നിരക്കു നിശ്ചയിക്കുക. ഏഴു വിഭാഗങ്ങളായാണ് യാത്രാദൈര്‍ഘ്യം ക്രമീകരിക്കുക. 030 മിനിറ്റ്, 3060 മിനിറ്റ്, 6090 മിനിറ്റ്, 90120 മിനിറ്റ്, 120150 മിനിറ്റ്, 150180 മിനിറ്റ്, 180210 മിനിറ്റ്. ഇതനുസരിച്ച് ഡല്‍ഹിമുംബൈ ഏറ്റവും കുറഞ്ഞ നിരക്ക് 3,500 രൂപയും കൂടിയ നിരക്ക് 10,000 രൂപയും ആയിരിക്കും. മൂന്നു മാസത്തേക്കാണു നിരക്കെന്നും മന്ത്രി പറഞ്ഞു. ആകെയുള്ള സീറ്റുകളില്‍ 40 ശതമാനത്തിലും 50 ശതമാനത്തിനടുത്തു നിരക്കു മാത്രമേ ഈടാക്കാനാവൂ. ഡല്‍ഹിമുംബൈ റൂട്ടില്‍ 6,700 രൂപയാണെന്നും മന്ത്രി പറഞ്ഞു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ നിര്‍ത്തിവച്ച് വിമാന സര്‍വീസാണ് 25 മുതല്‍ പുനരാരംഭിക്കുന്നത്. യാത്ര ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്കു യാത്ര അനുവദിക്കില്ല. പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ പരമാവധി യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.