ഇന്നു മുതല്‍ പൊലീസ് പരിശോധന ഇല്ല; പെറ്റിക്കേസുകളും അറസ്റ്റും ഒഴിവാക്കും; പൊലീസുകാര്‍ സ്റ്റേഷനുകളില്‍ വരേണ്ട… പുതിയ നിര്‍ദേശങ്ങള്‍….

നിത്യേനയുള്ള വാഹന പരിശോധനയും പെറ്റി കേസുകളിലെ അറസ്റ്റും ഒഴിവാക്കാന്‍ പൊലീസ് തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തന രീതി അടിമുടി മാറ്റുന്ന മാര്‍ഗനിര്‍ദേശം ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു. ഇന്നു മുതല്‍ പുതിയ രീതി നടപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കും യൂണിറ്റ് മേധാവികള്‍ക്കും ഡിജിപി നിര്‍ദേശം നല്‍കി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു തയാറാക്കിയത്. പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ :

നിത്യേനയുള്ള വാഹന പരിശോധന പാടില്ല.

ജാമ്യം ലഭിക്കുന്ന കേസില്‍ അറസ്റ്റ് വേണ്ട. ഗുരുതര കേസുകളില്‍ മാത്രം അറസ്റ്റ്.

ട്രാഫിക് ഡ്യൂട്ടി തിരക്കേറിയതും പ്രധാനപ്പെട്ടതുമായ സ്ഥലങ്ങളില്‍ മാത്രം.

ഗതാഗത കുറ്റത്തിനു പിഴ നേരിട്ട് ഈടാക്കുന്നതിനു പകരം ബാങ്കില്‍ അടയ്ക്കാന്‍ നിര്‍ദേശിക്കുക.

ഓഫിസുകളിലും യൂണിറ്റുകളിലും 50 % ജീവനക്കാര്‍ ജോലിക്കെത്തിയാല്‍ മതി. ബാക്കി 50 % വിശ്രമം.

7 ദിവസം ജോലി 7 ദിവസം വിശ്രമം എന്ന രീതി നടപ്പാക്കണം.

ദിവസവും വൈകുന്നേരം പൊലീസുകാരുടെ ഡ്യൂട്ടി നിശ്ചയിച്ചു ഫോണിലൂടെ അറിയിക്കണം.

പൊലീസുകാര്‍ സ്‌റ്റേഷനില്‍ വരുന്നതിനു പകരം നേരിട്ടു ഡ്യൂട്ടി സ്ഥലത്ത് എത്തുക.

ഡ്യൂട്ടി കഴിഞ്ഞാല്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറെ ഫോണില്‍ അറിയിച്ചു മടങ്ങാം.

പരാതിക്കാരുടെ മൊഴി വിഡിയോ കോണ്‍ഫറന്‍സ് വഴിയോ വിഡിയോ കോള്‍ വഴിയോ രേഖപ്പെടുത്തണം.

പൊലീസുകാരുടെ പരേഡ്, ക്ലാസുകള്‍, റോള്‍ കോള്‍ എന്നിവ ഒഴിവാക്കണം.

ഇനി ഉത്തരവ് ഉണ്ടാകുന്നതു വരെ വെള്ളിയാഴ്ച പരേഡ് വേണ്ട.

സ്‌റ്റേഷനുകളില്‍ ഡ്യൂട്ടിയിലുള്ളവര്‍ സംഘം ചേര്‍ന്നു വിശ്രമിക്കാന്‍ പാടില്ല.

ഡ്യൂട്ടി കഴിഞ്ഞാല്‍ വീട്ടില്‍ പോകാന്‍ അനുവദിക്കണം. മറ്റു സ്ഥലങ്ങളില്‍ പോകരുത്.

ജോലിക്കനുസൃതമായി പൊലീസുകാര്‍ക്കു സുരക്ഷാ ഉപകരണങ്ങള്‍ നല്‍കണം.

വീട്ടില്‍ നിന്നു ഭക്ഷണവും വെള്ളവും കൊണ്ടു വരണം. പുറമെയുള്ള ഭക്ഷണത്തെ ആശ്രയിക്കരുത്.

ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ പൊലീസുകാരെ ഉപദേശിക്കണം. ഒഴിഞ്ഞ വയറുമായി ഡ്യൂട്ടിക്കു വരരുത്.

വ്യായാമം, യോഗ എന്നിവ ദിവസവും ചെയ്യാന്‍ ഉപദേശിക്കണം.

കഴുകി വൃത്തിയാക്കിയ യൂണിഫോം ദിവസവും ധരിക്കണം.

രോഗമോ പനിയോ മറ്റോ വന്നാല്‍ ഉടന്‍ മേലുദ്യോഗസ്ഥരെ അറിയിക്കണം.

പൊലീസ് സ്‌റ്റേഷനുകളിലും യൂണിറ്റുകളിലും വെല്‍ഫെയര്‍ ഓഫിസറായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം.

രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ പൊലീസുകാര്‍ക്കു ഹോമിയോ, ആയുര്‍വേദ മരുന്നുകള്‍ നല്‍കാം.

മേലുദ്യോഗസ്ഥര്‍ ദിവസേനയുള്ള നിര്‍ദേശം ഓണ്‍ലൈന്‍, വാട്‌സാപ്, എസ്എംഎസ് എന്നിവ വഴി നല്‍കണം.

സിസിടിവി, ക്യാമറ, ഹെല്‍പ് ലൈന്‍ എന്നിവയുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണം.

ജനങ്ങള്‍ സ്‌റ്റേഷനുകളില്‍ പരാതികളുമായി എത്തുന്നതു നിരുത്സാഹപ്പെടുത്തണം. ഇ മെയില്‍, വാട്‌സാപ് ഉപയോഗിക്കാന്‍ നിര്‍ദേശിക്കുക.

ജനമൈത്രി പൊലീസ് വീടുകളില്‍ കയറരുത്.

follow us on pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7