തീരുമാനം മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലെന്ന് വിജയ് ബാബു

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനം മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലെന്ന് നിര്‍മാതാവ് വിജയ് ബാബു. സൂഫിയും സുജാതയും ചെറിയ സിനിമയാണ്. നിലവിലെ സാഹചര്യത്തില്‍ അതീജീവനത്തിന് വഴികളില്ലാത്തതിനാലാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നും വിജയ് ബാബു പറഞ്ഞു. ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രം റിലീസിനൊരുങ്ങുമ്പോഴാണ് കോവിഡ് ഭീതിയെത്തുടര്‍ന്ന് തിയറ്ററുകള്‍ അടച്ചിട്ടത്.

തിയറ്ററുകള്‍ തുറന്നാലും ആളുണ്ടാകുമോ എന്ന കാര്യം സംശയമാണ്. ഒരു മാസമെങ്കിലും പ്രദര്‍ശിപ്പിച്ചാല്‍ മാത്രമേ മുടക്കുമുതല്‍ തിരിച്ചുകിട്ടൂ. മറ്റ് നിര്‍മാതാക്കളുടെ ഭാഗത്തുനിന്ന് അനുകൂല നിലപാടാണുള്ളത്. ജൂണില്‍ ആമസോണ്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ചിത്രം റിലീസ് ചെയ്യുമെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും വിജയ് ബാബു പറഞ്ഞു.

pathram:
Related Post
Leave a Comment