ഈ മാസം 21 മുതല്‍ തുടങ്ങാനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം : ഈ മാസം 21 മുതല്‍ തുടങ്ങാനിരുന്ന കേരള സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. പരീക്ഷകള്‍ 26 മുതല്‍ തുടങ്ങാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. എന്നാല്‍ പൊതുഗതാഗതം ആരംഭിച്ചില്ലെങ്കില്‍ തിയതി വീണ്ടും മാറ്റിയേക്കും. എന്നാല്‍ പൊതുഗതാഗതം തുടങ്ങുന്നതില്‍ തീരുമാനമാകാതെ 21 മുതല്‍ പരീക്ഷാ ഷെഡ്യൂള്‍ പ്രഖ്യാപിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു.

വൈസ് ചാന്‍സലര്‍, കോളേജ് പ്രിന്‍സിപ്പല്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തിവയ്‌ക്കേണ്ടി വന്ന പരീക്ഷകള്‍ 21 മുതല്‍ പുരനരാംഭിക്കാനുള്ള തീരുമാനം നേരത്തെ എടുത്തത്. പഠിക്കുന്ന കോളേജിലേക്ക് എത്താനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സബ്‌സെന്ററുകള്‍ ഒരുക്കാനും തീരുമാനമെടുത്തിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായിരുന്നു സബ്‌സെന്ററുകള്‍ അനുവദിച്ചത്. മറ്റ് ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എല്ലാ ജില്ലകളിലും ഒരു സബ് സെന്റര്‍ വീതമെങ്കിലും അനുവദിക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7