ലോക്ഡൗണിനെതുടർന്നുണ്ടായ സാമ്പത്തിക തളർച്ച ഡിജിറ്റൽ പേയ്മെന്റുകളെയും ബാധിച്ചു. ഐഎംപിഎസ് വഴിയുള്ള പണമിടപാടുകൾ പകുതിയായി കുറഞ്ഞു.
ഐഎംപിഎസ്(ഇമ്മീഡിയറ്റ് പേയ്മെന്റ് സിസ്റ്റം)വഴിയുള്ള ഇടപാട് ഏപ്രിലിൽ 12.2 കോടിയായി കുറഞ്ഞു. 2020 ഫെബ്രുവരിയിൽ 24.7 കോടി ഇടപാടുകൾ നടന്ന സ്ഥാനത്താണിത്. 1.21 ലക്ഷംകോടിരൂപയുടെ ഇടപാടുകളാണ് ഏപ്രിലിൽ നടന്നത്.
ചെറുകിട വ്യാപാരികളും കുടിയേറ്റ തൊഴിലാളികളുമാണ് ഐഎംപിഎസ് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരുന്നത്.
ആപ്പ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനമായ യുപിഐയുടെ ഇടപാടിലും കാര്യമായകുറവുണ്ടായി. ഫെബ്രുവരിയിൽ 132 കോടി ഇടപാടുകളാണ് നടന്നതെങ്കിൽ ഏപ്രിലിൽ 100 കോടിയ്ക്കുതാഴെയായി.