കോവിഡിനെ പിടിച്ചുകെട്ടാനാവാതെ ലോകരാജ്യങ്ങള്‍..അജ്ഞാത രോഗം കുഞ്ഞങ്ങള്‍ക്ക് , മൂന്ന് കുട്ടികള്‍ മരിച്ചു. 73 പേര്‍ രോഗത്തിന്റെ പിടിയില്‍

കോവിഡ് രോഗികള്‍ 2.09 ലക്ഷം കവിഞ്ഞതോടെ എണ്ണത്തില്‍ റഷ്യ ലോകത്ത് അഞ്ചാമതെത്തി. യുഎസ്, സ്‌പെയിന്‍, ഇറ്റലി, ബ്രിട്ടന്‍ എന്നിവയാണ് ആദ്യ 4 സ്ഥാനങ്ങളില്‍. റഷ്യയില്‍ ഒറ്റദിവസം 11,000 പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ രണ്ടായിരത്തിനടുത്ത്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന മോസ്‌കോയിലെ ആശുപത്രിയില്‍ തീപിടിത്തമുണ്ടായും ഒരാള്‍ മരിച്ചു.

കോവിഡിന്റെ രണ്ടാം വരവ് ഉയര്‍ത്തുന്ന ആശങ്കയിലാണ് ചൈനയും ദക്ഷിണ കൊറിയയും. ദക്ഷിണ കൊറിയയില്‍ ഒറ്റദിവസം 34 പുതിയ കേസ്; 26 എണ്ണവും സമ്പര്‍ക്കം വഴി. സോളിലെ വിനോദ സഞ്ചാര കേന്ദ്രവും നൈറ്റ് ക്ലബ്ബുകളുമായി ബന്ധപ്പെട്ടാണ് കൂടുതലും. പോയവാരം ഇവിടം സന്ദര്‍ശിച്ച 1510 പേരെ നിരീക്ഷിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ചൈനയില്‍ ഒറ്റദിവസം 14 കേസ്. 10 ദിവസത്തിനുള്ളില്‍ ആദ്യമായാണ് കേസുകള്‍ ഇരട്ട അക്കത്തിലെത്തുന്നത്. പുതിയതില്‍ 12 കേസുകളും സമ്പര്‍ക്കം വഴി. ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ജിലിന്‍ പ്രവിശ്യയില്‍ നിന്നാണ് 11 രോഗികളും.

കൊറോണ വൈറസുമായി ബന്ധപ്പെട്ടുണ്ടായ അജ്ഞാത രോഗം മൂലം ന്യൂയോര്‍ക്കില്‍ 3 കുഞ്ഞുങ്ങള്‍ മരിച്ചു. 73 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രക്തക്കുഴലുകള്‍ വീര്‍ത്തുപൊട്ടുകയും ഹൃദയം തകരാറിലാക്കുകയും ചെയ്യുന്ന രോഗത്തിന് കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങളുമായി സാദൃശ്യമുണ്ട്.

രാജ്യങ്ങളിലെ സ്ഥിതി

യുഎസ്; രോഗീസമ്പര്‍ക്കമുണ്ടായ യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ക്വാറന്റീനില്‍. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും യുഎസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ഡയറക്ടറും സ്വയം നിരീക്ഷണത്തിലാണ്. സെന്റേഴ്‌സ് ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മിഷണര്‍ എന്നിവരാണ് ക്വാറന്റീനില്‍ കഴിയുന്ന മറ്റ് ഉന്നതര്‍. രാജ്യത്ത് കോവിഡ് മൂലം മരിച്ചവരില്‍ കാല്‍ലക്ഷം പേരെങ്കിലും ചികിത്സാകേന്ദ്രങ്ങളിലും വയോജന കേന്ദ്രങ്ങളിലും ഉള്ളവരാണെന്നാണു റിപ്പോര്‍ട്ട്.

ബ്രസീല്‍ ഇതുവരെ 3,39,552 പേരുടെ സാംപിള്‍ പരിശോധിച്ചതില്‍ 1,56,061 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു; ആയിരത്തില്‍ 460 സാംപിള്‍ വീതം പോസിറ്റീവ്. മരണം 10,000 കവിഞ്ഞു.

മലേഷ്യ നിയന്ത്രണങ്ങള്‍ ജൂണ്‍ 9 വരെ നീട്ടി. 2 മാസത്തെ നിയന്ത്രണങ്ങള്‍ക്കുശേഷം കടകളും മറ്റും തുറക്കാന്‍ അനുവദിച്ച ശേഷമാണ് പുതിയ നടപടി.

ഓസ്‌ട്രേലിയ നസാന്ദ്രതയേറിയ സി!ഡ്‌നിയില്‍ 15 മുതല്‍ ലോക്ഡൗണ്‍ ഇളവ്. ഭക്ഷണശാലകളും കളിക്കളങ്ങളും തുറക്കും.

സ്‌പെയിന്‍ രോഗികളും മരണവും കുറഞ്ഞു. മാര്‍ച്ചിനുശേഷം പ്രതിദിന കേസുകള്‍ ഏറ്റവും കുറവ്–143.

യുഎസിനു മറുപടി നല്‍കി ചൈന

ബെയ്ജിങ്ന്മ കൊറോണ വൈറസ് ലാബ് സൃഷ്ടിയെന്ന യുഎസ് ആരോപണത്തിന് അക്കമിട്ടു മറുപടി പറഞ്ഞ് ചൈന. വിദേശകാര്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ 30 പേജ് ലേഖനത്തിലൂടെയാണ് 24 ആരോപണങ്ങള്‍ക്കു മറുപടി നല്‍കിയിരിക്കുന്നത്. ചൈനയില്‍ വൈറസ് കണ്ടെത്തുന്നതിനു മുന്‍പുതന്നെ യുഎസില്‍ രോഗം സ്ഥിരീകരിച്ചിരുന്നു എന്നതിനു പത്രവാര്‍ത്തകള്‍ തെളിവായി നല്‍കുന്നുണ്ട്.

‘ചൈനീസ് വൈറസ്’ എന്നും ‘വുഹാന്‍ വൈറസ്’ എന്നും കൊറോണ വൈറസിനെ വിളിക്കുന്നത് ലോകാരോഗ്യ സംഘടനയുടെ നിയമങ്ങള്‍ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടി.

‘കുറെപ്പേരെ എല്ലാക്കാലത്തേക്കും എല്ലാവരെയും കുറെക്കാലത്തേക്കും വി!!ഡ്ഢിയാക്കാന്‍ കഴിയും’ എന്ന ഏബ്രഹാം ലിങ്കണിന്റെ വാക്കുകളും ഉദ്ധരിച്ചിട്ടുണ്ട്.>

ടെസ്‌ല ഫാക്ടറി മാറ്റാന്‍ നീക്കം

വാഷിങ്ടന്‍ന്മ ഫാക്ടറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുവദിക്കാത്തതില്‍ സാഹചര്യത്തില്‍ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ലയുടെ ഫാക്ടറിയും ആസ്ഥാനവും കലിഫോര്‍ണിയയില്‍നിന്നു മാറ്റുമെന്ന് സിഇഒ ഇലോണ്‍ മസ്‌ക് മുന്നറിയിപ്പു നല്‍കി. അധികൃതര്‍ക്കെതിരെ അദ്ദേഹം ഫെഡറല്‍ കോടതിയില്‍ കേസും നല്‍കി.

pathram:
Related Post
Leave a Comment