സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിനേക്കാള്‍ മികച്ച ഏകദിന താരം രോഹിത് ശര്‍മയാണെന്ന അഭിപ്രായവുമായി മുന്‍ ന്യൂസീലന്‍ഡ് ബോളറും ഇപ്പോള്‍ ക്രിക്കറ്റ് കമന്റേറ്ററുമായ സൈമണ്‍ ഡവ്ല്‍ രംഗത്ത്. ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയാണെന്ന് പലതവണ അഭിപ്രായപ്പെട്ടിട്ടുള്ള ഡവ്ല്‍, കഴിഞ്ഞ ദിവസമാണ് ഏകദിനത്തില്‍ സച്ചിനേക്കാള്‍ മികച്ച താരമാണ് രോഹിത് ശര്‍മയെന്ന് പറഞ്ഞത്. ഇന്നിങ്‌സിന്റെ ഒരു ഘട്ടത്തിലും ബാറ്റിങ്ങിന്റെ വേഗത കുറയ്ക്കാത്ത താരമാണ് രോഹിത് എന്ന് ഡവ്ല്‍ ചൂണ്ടിക്കാട്ടി.
‘രോഹിത് ശര്‍മ 90കളില്‍ തപ്പിത്തടയുന്നത് നമ്മള്‍ ഒരിക്കലും കാണില്ല. ഇന്നിങ്‌സ് മുന്നോട്ടു പോകുന്തോറും അദ്ദേഹത്തിന്റെ സ്‌െ്രെടക്ക് റേറ്റ് കൂടിക്കൊണ്ടിരിക്കും. തൊണ്ണൂറുകളില്‍ എത്തുമ്പോള്‍ വല്ലാതെ വിയര്‍ക്കുന്ന പതിവും രോഹിത്തിനില്ല. അദ്ദേഹം ഒരു ഇതിഹാസ താരം തന്നെയാണ്’ – ഐസിസിയുടെ ക്രിക്കറ്റ് ഇന്‍സൈഡ് ഔട്ട് എന്ന പരിപാടിയില്‍ ഡവ്ല്‍ ചൂണ്ടിക്കാട്ടി.
‘രോഹിത്താണ് ഏറ്റവും മികച്ച താരമെന്ന് ഞാന്‍ പറഞ്ഞത് ഇന്ത്യന്‍ ആരാധകരുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. അവര്‍ എന്നോടു ക്ഷമിക്കട്ടെ. കാരണം കണക്കുകളും നമ്പറുകളും നോക്കൂ. ഏകദിന കരിയറില്‍ രോഹിത്തിന്റെ ശരാശരി 49ന് മുകളിലാണ്. സ്‌െ്രെടക്ക് റേറ്റ് 88ഉം. സച്ചിന്റെ ശരാശരി 44ഉം സ്‌െ്രെടക്ക് റേറ്റ് 86ഉം ആണ്’ – സൈമണ്‍ ഡവ്ല്‍ പറഞ്ഞു.
‘അതുകൊണ്ട് നമ്പര്‍ നോക്കിയാല്‍ രോഹിത് തന്നെയാണ് മുന്നില്‍. സച്ചിന്റെ നമ്പറിനേക്കാളുമൊക്കെ ഉയരെയാണത്. അതുകൊണ്ടാണ് കഴിഞ്ഞയാഴ്ച ഞാന്‍ മികച്ച ഏകദിന ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ അദ്ദേഹത്തെ ഒന്നാം നമ്പര്‍ ഓപ്പണറാക്കിയത്. ഈ പട്ടികയില്‍ കോലിയും ധോണിയുമെല്ലാം താഴെയുണ്ടെന്നും ഓര്‍ക്കണം’ – ഡവ്ല്‍ പറഞ്ഞു.
അതേസമയം, 2007ല്‍ മാത്രം ഏഴു തവണ 90കളില്‍ പുറത്തായ താരമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഇതില്‍ രണ്ടു തവണ 99ലാണ് പുറത്തായത്. ഇതിനുശേഷം തൊണ്ണൂറുകളിലേക്കെത്തുമ്പോള്‍ സച്ചിന്‍ ബാറ്റിങ്ങിന്റെ വേഗത കുറയ്ക്കുന്നത് പതിവു കാഴ്ചയായിരുന്നു. ഇതിന്റെ പേരില്‍ സച്ചിന്‍ ഏറെ വിമര്‍ശനത്തിനും ഇരയായി. 2012ലെ ഏഷ്യാകപ്പില്‍ തന്റെ 100–ാം രാജ്യാന്തര സെഞ്ചുറി സച്ചിന്‍ നേടുമ്പോള്‍ ഈ മെല്ലെപ്പോക്ക് കൂടുതല്‍ വ്യക്തമായിരുന്നു. അന്ന് 102 പന്തുകളില്‍നിന്ന് 80 കടന്ന സച്ചിന്‍ 36 പന്തുകള്‍ കൂടി നേരിട്ട ശേഷമാണ് സെഞ്ചുറിയിലെത്തിയത്. ഏകദിനത്തില്‍ സച്ചിന്റെ വേഗം കുറഞ്ഞ രണ്ടാമത്തെ സെഞ്ചുറിയായിരുന്നു ഇത്. മത്സരം ഇന്ത്യ തോല്‍ക്കുകയും ചെയ്തു.
അതേസമയം, 2019ല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിരുന്ന രോഹിത് ശര്‍മ. 28 മത്സരങ്ങളില്‍നിന്ന് 57.30 ശരാശരിയില്‍ 89.00 സ്‌െ്രെടക്ക് റേറ്റ് സഹിതം 1490 റണ്‍സാണ് രോഹിത് നേടിയത്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം രോഹിത് നേടിയ ഏഴു സെഞ്ചുറികള്‍ ഏഴു വ്യത്യസ്ത ടീമുകള്‍ക്കെതിരെയായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഏകദിനത്തില്‍ മൂന്ന് ഇരട്ടസെഞ്ചുറികള്‍ നേടിയിട്ടുള്ള ഏക താരമായ രോഹിത്, അഞ്ചു തവണ 150നും 200നും ഇടയ്ക്കുള്ള സ്‌കോറും നേടി. ഇതും റെക്കോര്‍ഡാണ്.
Leave a Comment