രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്നു പറഞ്ഞ് പാസുമായി യുവതി മുങ്ങിയത് കാമുകന്റെ അടുത്തേക്ക്…പിന്നാലെ യുവതിയെയും കാമുകനെയും പൊലീസ് പൊക്കി

പൊന്നാനി: രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്നു പറഞ്ഞ് പാസുമായി യുവതി പോയത് കാമുകന്റെ അടുത്തേക്ക്. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് പൊലീസിനെ പറ്റിച്ച് കണ്ണൂരിലേക്കുള്ള പാസ് ഒപ്പിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയത്. പിന്നാലെ തന്നെ യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊന്നാനി പോലീസ് സ്‌റ്റേഷനിലെത്തി. അപ്പോഴാണ് യഥാര്‍ത്ഥ സംഭവം പുറത്തായത്. വിവാഹമോചിതയായ യുവതി ഫോണിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പമാണ് ഒളിച്ചോടിയത്.

പരാതി കിട്ടിയതോടെ പൊന്നാനി സിഐ പി.എസ്.മഞ്ജിത്ത് ലാലും സംഘവും ഉടന്‍ തന്നെ യുവതിയെയും കാമുകനെയും കൈയോടെ പൊക്കി. കണ്ണൂരില്‍ ബിസിനസ് ചെയ്യുകയാണ് യുവാവ്. മുന്‍പ് തന്നെ രണ്ടുപേരും ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ലോക്ക്ഡൗണായതിനാല്‍ പദ്ധതി നടന്നില്ല.

വീണ്ടും ലോക് ഡൗണ്‍ നീട്ടിയപ്പോള്‍ പുതിയ പദ്ധതി തയ്യാറാക്കി യുവതി മുങ്ങുകയായിരുന്നു. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലും ലോക് ഡൗണ്‍ സാഹചര്യത്തില്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ച് യാത്രാനുമതി നേടിയതിനും കേസ് എടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു. തുടര്‍ന്ന് രണ്ടുപേരും ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരായി.

pathram:
Related Post
Leave a Comment