സെയ്ഫിന്റെ പ്രതിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് സംഘം മടങ്ങുമ്പോൾ ടോർച്ച് വെളിച്ചത്തിൽ ഒരാൾ ഉറങ്ങുന്നു… തട്ടിവിളിച്ചതേ എഴുന്നേറ്റ് ഒറ്റ ഓട്ടം… 100 ഓളം വരുന്ന സംഘം പിറകെ… കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് പ്രതി പിടിയിൽ…ബം​ഗ്ലാദേശി പൗരനായ ഇയാൾക്ക് പല പേരുകൾ, താനെയിലേക്ക് കടന്നത് ടിവിയിലും സോഷ്യൽമീഡിയിലും തന്റെ ചിത്രം പ്രചരിക്കുന്നതു കണ്ട്

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതിയെ മുംബൈ പോലീസ് ഓടിച്ചിട്ടു പിടികൂടിയത് കണ്ടൽക്കാട്ടിൽനിന്ന്. താനെയിൽ നടത്തിയ പരിശോധനയിലാണ് പോലീസ് മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്‌സാദിനെ പിടികൂടിയത്. താനെയിലെ ഒരു ലേബർ ക്യാംപിൽ പരിശോധന നടത്തി മടങ്ങാനൊരുങ്ങുമ്പോഴായിരുന്നു സംഭവം.

അന്നത്തെ തിരച്ചിൽ നടത്തി തിരിച്ചുപോകുന്നതിനിടെ ടോർച്ച് വെളിച്ചത്തിൽ ഒരാൾ തറയിൽ ഉറങ്ങുന്നതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ പോയി തട്ടിവിളിച്ചപ്പോഴേക്കും പ്രതി എഴുന്നേറ്റ് ഓടി. 100-ഓളം വരുന്ന പോലീസ് ഉദ്യോഗസ്ഥർ പിന്നാലെ പാഞ്ഞു. പ്രതിയെ പിടികൂടി തിരിച്ചത്തിയപ്പോഴാണ് സെയ്ഫ് അലിഖാനെ കുത്തിയ കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞ്.

ബം​ഗ്ലാദേശി പൗരനായ ഇയാൾ വിജയ് ദാസെന്ന പേരിലാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചത്. ബിജോയ് ദാസ് എന്നും മുഹമ്മദ് ഇല്യാസ് എന്നും വ്യാജപേരുകൾ ഇയാൾ ഉപയോഗിച്ചിരുന്നു. ആറുമാസം മുമ്പാണ് മുംബൈയിൽ എത്തിയത്. താനയിലെ ബാറിൽ ജോലി ചെയ്തിരുന്ന പ്രതി പുതിയ ജോലി തേടിയാണ് മുംബൈയിൽ എത്തിയത്.

സെയ്ഫ് അലിഖാനെ ആക്രമിച്ച ശേഷം വസ്ത്രം മാറി അവിടെനിന്നും കടന്നുകളയുകയായിരുന്നു. മൂന്നുദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. ആക്രമണശേഷം സെയ്ഫ് അലിഖാന്റെ വീട്ടിൽനിന്ന് രക്ഷപ്പെട്ട പ്രതി, ബാന്ദ്രയിൽനിന്ന് ട്രെയിനിൽ ദാദറിലെത്തി. അവിടെനിന്ന് വോർളി കോലിവാഡയിലെ താമസസ്ഥലത്തെത്തി.

സോഷ്യൽ മീഡിയിലും ടിവിയിലും തന്റെ ചിത്രം പ്രചരിക്കുന്നതുകണ്ട പ്രതി പേടിച്ചാണ് താനെയിലേക്ക് കടന്നുകളഞ്ഞതെന്ന് മൊഴി നൽകിയതായി പോലീസ് പറഞ്ഞു. താനെയിൽ ഒരുബാറിൽ നേരത്തേ ജോലിചെയ്തിരുന്നതിനാൽ ഇയാൾക്ക് സ്ഥലങ്ങൾ പരിചിതമായിരുന്നു. താനെയിലും പോലീസുകാരുടെ സാന്നിധ്യം മനസിലാക്കിയ പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അവിടെനിന്ന് രക്ഷപ്പെട്ടു. ശനിയാഴ്ച പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഫോൺ നമ്പർ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചു. ദാദറിൽനിന്നുള്ള സിസിടിവി. വീഡിയോയാണ് പ്രതിയെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്.
സെയ്ഫ് അലിഖാനെ കുത്തിയത് ബംഗ്ലാദേശി പൗരൻ? അനധികൃതമായി ഇന്ത്യയിലെത്തിയ പ്രതി പേര് മാറ്റ് വിജയ് ദാസായി, മുംബൈയിലെത്തിയത് ആറുമാസം മുൻപ്, ബോളിവുഡ് നടന്റെ വീട്ടിൽ കയറിയത് കൊള്ളയടിക്കാൻതന്നെ

മൊബൈൽ ഫോൺ കടയിൽനിന്നുള്ള ദൃശ്യങ്ങളിൽ ഇയാൾ ഫോൺ കവർ വാങ്ങിയതായി കണ്ടെത്തി. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സിയോൺ കോലിവാഡ പ്രദേശത്താണ് ഇയാൾ മറ്റ് അഞ്ചുപേർക്കൊപ്പം താമസിച്ചുവരുന്നതെന്ന് മനസിലാക്കി.

കൂടാതെ ഒപ്പം താമസിച്ചിരുന്നവരുടെ ഫോൺരേഖകൾ പരിശോധിച്ചതിൽ നിന്നും പ്രതി താനെയിലെ ഒരു ലേബർ ക്യാംപ് സന്ദർശിച്ചതായി മനസിലാക്കി. ശനിയാഴ്ച രാത്രി പത്തോടെ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കടന്നുകളഞ്ഞു. ഡിസിപി നവ്‌നാഥ് ധവാളെയുടെ നേതൃത്വത്തിലുള്ള 100-ഓളം പേർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

pathram desk 5:
Leave a Comment