എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ 26, 27, 28 തീയതികളിൽ

എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ശേഷിക്കുന്ന പരീക്ഷകൾ ഈ മാസം 21ന് തുടങ്ങി 29ന് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ നിർദേശപ്രകാരം 21ന് വിഎച്ച്എസ്ഇയുടെ ഒരു പരീക്ഷയേ ഉണ്ടാകൂ. 22ന് ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പരീക്ഷ നടക്കും. 26, 27, 28 തീയതികളിൽ രാവിലെ രണ്ടാം വർഷ ഹയർ സെക്കൻഡറിയുടെയും ഉച്ചകഴിഞ്ഞ് എസ്എസ്എൽസിയുടെയും ശേഷിക്കുന്ന പരീക്ഷകൾ നടക്കും. രണ്ടാം വർഷക്കാരുടെ ശേഷിക്കുന്ന ഒരു പരീക്ഷ 29നു നടത്തും. അന്ന് ഒന്നാം വർഷക്കാർക്കും പരീക്ഷയുണ്ട്.

സ്കൂളിലെത്തുന്ന വിദ്യാർഥികളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിനാണു വ്യത്യസ്ത സമയത്തു പരീക്ഷ. ഇതുവരെ നടന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം 13 നു തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജൂൺ ഒന്നിനു മുൻപായി പരീക്ഷകൾ തീർക്കുമെങ്കിലും സ്കൂളുകൾ എന്നു തുറക്കണമെന്നു തീരുമാനിച്ചിട്ടില്ല. സ്കൂൾ തുറക്കുന്നതിനു കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. സ്കൂൾ തുറക്കാൻ വൈകിയാലും ജൂൺ ഒന്നു മുതൽ കുട്ടികൾക്കായി പ്രത്യേക പഠന പരിപാടി വിക്ടേഴ്സ് ചാനലിൽ ഉണ്ടാകും. ഇത് ഇന്റർനെറ്റിലും മൊബൈലിലും ലഭിക്കും. ഈ സൗകര്യമില്ലാത്ത വിദ്യാർഥികൾക്കു പ്രത്യേക സൗകര്യം ഒരുക്കും.

Similar Articles

Comments

Advertismentspot_img

Most Popular