‘നിങ്ങളുടെ കരണ്ട് ഞങ്ങള്‍ കട്ട് ചെയ്താല്‍ നിങ്ങള്‍ എന്ത് ചെയ്യും? .. വൈറലായ ഒരു ടിക്‌ടോക് വീഡിയോയില്‍ നടന്‍ ജയസൂര്യയുടെ ചോദ്യമാണിത്. മനോഹര്‍ ഫെര്‍ണാണ്ടസ് എന്നയാളായാണ് ജയസൂര്യ ടിക്‌ടോക്കില്‍ എത്തുന്നത്. ജയസൂര്യയുടെ ഈ വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
‘ഞാന്‍ മനോഹര്‍ ഫര്‍ണാണ്ടസ്, എന്റെ വീട്ടില്‍ നിന്നുമാണ് വിളിക്കുന്നത്. ഞങ്ങള്‍ വളരെ ചെറിയ കുടുംബമാണ്. വളരെ കുറച്ച് വൈദ്യുതി മാത്രമെ ഉപയോഗിക്കാറുള്ളൂ. അതിനാല്‍ തന്നെ ഇത്രയും വലിയ വൈദ്യുതി ബില്‍ എങ്ങനെ അടയ്ക്കും. നിങ്ങള്‍ക്കെന്റെ കരണ്ട് കട്ട് ചെയ്യാനാകില്ല; ഞാന്‍ തന്നെ എന്റെ കരണ്ട് കട്ടു ചെയ്യും. ഞാന്‍ കട്ടു ചെയ്യുന്നത് പോലെ എല്ലാവരും നിങ്ങളുടെ കരണ്ട് കട്ട് ചെയ്താല്‍ നിങ്ങള്‍ എന്ത് ചെയ്യും, നിങ്ങളുടെ കമ്പനി തന്നെ ഇല്ലാതാകില്ലേ’ എന്നാണ് ഫര്‍ണാണ്ടസ് ചോദിക്കുന്നത്.
‘കെഎസ്ഇബിയുടെ ഫുള്‍ഫോം അറിയാമോ, കസ്റ്റമര്‍ സാലറി ഏണിങ് ദെന്‍ ബില്‍. കസ്റ്റമര്‍ ഏണ്‍ ചെയ്യുന്നില്ലെങ്കില്‍ എങ്ങനെ ബില്‍ അടയ്ക്കും.’ ലോക്ഡൗണ്‍ കാലത്ത് വളരെ പ്രസക്തമായ ഈ ചോദ്യം ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മനോഹര്‍ ഫര്‍ണാണ്ടസ്. എന്നാല്‍ മനോഹര്‍ ഫര്‍ണാണ്ടസായി എത്തുന്നത് ജയസൂര്യയാണെന്നു മാത്രം. ലോക്ഡൗണ്‍ കാലത്ത് ജോലിക്കു പോകാത്തവര്‍ എങ്ങനെ കരണ്ടു ബില്ലടയ്ക്കും എന്നാണ് തന്റെ ഏറ്റവും പുതിയ ടിക് ടോക് വീഡിയോയിലൂടെ ജയസൂര്യ ചോദിക്കുന്നത്