വീണ്ടും കേന്ദ്ര സർക്കാരിന്റെ ക്രൂരത…!! ഇന്ധന തീരുവ കുത്തനെ കൂട്ടി; പെട്രോളിന് പത്ത് രൂപയും ഡീസലിന് 13 രൂപയും

പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടി കേ​ന്ദ്രസർക്കാർ. പെട്രോളിന്റേത് ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് വർധിപ്പിച്ചത്. റോഡ് സെസ് ഉൾപ്പെടെയാണ് വർധന. 1.6 ലക്ഷം കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നത്. ഇതോടെ ആഗോള ഇന്ധന വിലയിലെ കുറവ് ജനങ്ങൾക്ക് ലഭിക്കില്ല.

സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആന്‍ഡ് കസ്റ്റംസ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. എന്നാൽ ഇതുമൂലം ചില്ലറ വിപണിയിൽ എണ്ണവില വർധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. മെയ് ആറ് മുതൽ തീരുവ നിലവിൽ വരും. വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നത് പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്​സൈസ് തീരുവയിൽ നിന്നാണെന്നും കേ​ന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.

ആഗോള വിപണയിൽ എണ്ണവില കുറഞ്ഞിട്ടും മാർച്ചിനു ശേഷം ഇതു രണ്ടാം തവണയാണ് കേന്ദ്ര സർക്കാർ ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത്. ഇതിന് മുൻപു മാര്‍ച്ച് 16നായിരുന്നു വര്‍ധനവ് കൊണ്ടുവന്നത്. പെട്രോളിനും ഡീസലിനും മൂന്നു രൂപയാണ് അന്ന് എക്സൈസ് ‍ഡ്യൂട്ടി വർധിപ്പിച്ചത്.

ചൊവ്വാഴ്ചത്തെ വർധനവോടെ പെട്രോളിന്റെ ആകെ എക്സൈസ് തീരുവ ലീറ്ററിന് 32.98 രൂപയും ഡീസലിന്റേത് ലീറ്ററിന് 31.83 രൂപയുമായി. 2014ൽ മോദി സർക്കാർ അധികാരമേൽക്കുമ്പോൾ പെട്രോളിന് ആകെ തീരുവ ലീറ്ററിനു 9.48 രൂപയും ഡീസലിന് ലീറ്ററിന് 3.56 രൂപയുമായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular