വിദേശത്തുള്ള ഇന്ത്യക്കാര്‍ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തും

ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാര്‍ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തും. ഇതിനായി തയാറാകാന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം അറിയിച്ചു.

അടിയന്തര ചികിത്സാ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു വിവരം. എന്നാല്‍ വിമാനങ്ങളും നാവികസേന കപ്പലുകളും തയാറാകാനാണ് അറിയിപ്പ്ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ പട്ടിക ഇന്ത്യന്‍ എംബസികളും ഹൈക്കമ്മിഷനുകളും തയറാക്കിക്കൊണ്ടിരിക്കുകയാണ്. നോണ്‍ ഷെഡ്യൂള്‍ഡ് കൊമേഷ്യല്‍ വിമാനങ്ങളാണ് ഇവരുടെ യാത്രയ്ക്കായി ഒരുക്കുന്നത്. മേയ് 7 മുതല്‍ ഘട്ടംഘട്ടമായിട്ടായിരിക്കും പ്രവാസികളെ തിരിച്ചെത്തിക്കുക. വിമാനത്തില്‍ കയറും മുന്‍പ് പരിശോധന നടത്തി രോഗലക്ഷണം ഇല്ലാത്തവരെ മാത്രമാവും യാത്രയ്ക്ക് അനുവദിക്കുക. യാത്രയിലുടനീളം ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ നിബന്ധനകള്‍ പാലിക്കണം.

നാട്ടിലെത്തിക്കഴിഞ്ഞാല്‍ എല്ലാവരും ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യണം. വിമാനത്താവളങ്ങളില്‍ എത്തി മറ്റു പ്രദേശങ്ങളിലേക്ക് പോകാനുള്ള ക്രമീകരണങ്ങള്‍ ആരോഗ്യ സേതു ആപ് വഴിയാകും. നാട്ടിലെത്തിയാല്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും അറിയിച്ചു. ആശുപത്രികളിലോ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളിലോ സ്വന്തം ചെലവിലാവും ക്വാറന്റീനില്‍ കഴിയേണ്ടത്. ക്വാറന്റീന്‍ കഴിയുമ്പോള്‍ കോവിഡ് പരിശോധന നടത്തും

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7