തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. 1,068,940 പേരാണ് ഇതുവരെ ഫെയ്‌സ്ബുക്കില്‍ പിണറായി വിജയനെ ലൈക്ക് ചെയ്തിട്ടുള്ളത്. ഉമ്മന്‍ചാണ്ടിയെ ലൈക്ക് ചെയ്തിട്ടുള്ളവരാവട്ടെ 10,65,129 പേരും.
10,63,027 പേര്‍ ഫെയ്‌സ്ബുക്കില്‍ ഉമ്മന്‍ചാണ്ടിയെ പിന്തുടരുമ്പോള്‍ 11,53,633 പേരാണ് പിണറായി വിജയനെ ഫോളോ ചെയ്യുന്നത്.
കോവിഡ് കാലത്തെ വാര്‍ത്താസമ്മേളനങ്ങളാണ് പേജിന്റെ ലൈക്കുകള്‍ കൂടാന്‍ കാരണമായത്. പത്ത് ലക്ഷത്തില്‍ താഴെയായിരുന്നു കോവിഡ് കാലത്തിനു മുമ്പ് പിണറായി വിജയന്റെ ഔദ്യോഗിക പേജ് ലൈക്ക് ചെയ്തിരുന്നത്. എന്നാല്‍, കോവിഡ് കാലത്തെ ദിനംപ്രതിയുള്ള വാര്‍ത്താസമ്മേളനം ആരംഭിച്ചതോടെ ഫോളോവേഴ്‌സിന്റെ എണ്ണവും വര്‍ധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ലക്ഷത്തിലേറെ പേരാണ് പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഫോളോവേഴ്‌സ് ആയത്.
2013 നവംബറിലാണ് പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പേജാരംഭിക്കുന്നത്. അതേസമയം ഉമ്മന്‍ചാണ്ടിയുടെ പേജ് 2010 ഫെബ്രുവരി മുതലുണ്ട്.