കോവിഡ് നോര്‍ക്ക ധനസഹായം: അപേക്ഷ തീയതി നീട്ടി

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിനുള്ള അപേക്ഷതീയതി മെയ് അഞ്ച് വരെ നീട്ടി. ലോക്ഡൗണിനെ തുടര്‍ന്ന് അര്‍ഹരായ പലര്‍ക്കും സമയത്തിനുള്ളില്‍ അപേക്ഷിക്കാന്‍ സാധിച്ചില്ലെന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തീരൂമാനം. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റായ www.norkaroots.org വഴി ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് മടങ്ങിപോകാന്‍ സാധിക്കാത്തവര്‍ക്കും ഈ കാലയളവില്‍ വിസാകാലാവധി കഴിഞ്ഞവര്‍ക്കുമാണ് 5000 രൂപയുടെ ധനസഹായം ലഭിക്കുക. ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയയ്ക്കുന്നത്. സേവിംഗ്സ്് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികള്‍ എന്‍.ആര്‍.ഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ നല്‍കണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവര്‍ ഭാര്യ/ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകളും സമര്‍പ്പിക്കണം. എന്‍.ആര്‍.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല.

വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org യില്‍ ലഭ്യമാണ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7