ഇന്ന് പത്ത് പേര്‍ക്ക് കൂടി കോവിഡ്; ഇതില്‍ ഒരു മാധ്യമപ്രവര്‍ത്തകനും, പത്തു പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ആറു പേര്‍ കൊല്ലത്തും, തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതവുമാണ് ഇന്ന് പോസീറ്റിവായത്. കാസര്‍കോട് ഒരു മാധ്യമപ്രവര്‍ത്തകനും രോഗ ബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

ഇന്ന് പത്തു പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍, കാസര്‍കോട് അജാന്നൂരും പുതിയതായി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളൂടെ എണ്ണം 102 ആയി.

കൊല്ലത്ത് രോഗം സ്ഥിരീകരിച്ച അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലുടെയാണ്. ഒരാള്‍ ആന്ധ്രയില്‍ നിന്ന് എത്തിയതാണ്. കാസര്‍കോട് രണ്ടു പേര്‍ക്കും സമ്പര്‍ക്കത്തിലുശടയാണ് രോഗം പകര്‍ന്നത്. കണ്ണൂര്‍ മൂന്ന്, കാസര്‍കോട് മൂന്ന്, കോഴിക്കോട് മൂന്ന് പത്തനംതിട്ട ഒന്ന് എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ കണക്ക്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7