ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനോ ശമ്പളമോ വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനില്‍ 20 ശതമാനം കുറവ് വരുത്താനായി ആലോചിക്കുന്നതായി പുറത്തുവന്ന വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക ക്രമീകരണങ്ങള്‍ ശമ്പളത്തയോ പെന്‍ഷനയോ ഒരു തരത്തിലും ബാധിക്കില്ലെന്നും മന്ത്രാലയം ട്വീറ്റില്‍ വ്യക്തമാക്കി. ധനമന്ത്രി നിര്‍മ്മല സീതാരാമനും ഈ ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. അതേസമയം പെന്‍ഷന്‍കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് പെന്‍ഷന്‍സ് ആന്‍ഡ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. നിലവില്‍ 65.26 ലക്ഷം പേരാണ് കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ വാങ്ങുന്നത്.