കെ.എം ഷാജിക്കെതിരായ കേസ്; എഫ്‌ഐആര്‍ തയ്യാറാക്കുന്നതിന് മുമ്പ് നിയമോപദേശം തേടിയില്ല

കെ.എം ഷാജിക്കെതിരായ കേസ് നിയമോപദേശം തളളിയതിനു ശേഷം. കേസ് നിലനില്‍ക്കില്ലെന്ന് അറിയിച്ചത് വിജിലന്‍സ് ലീഗല്‍ അഡൈ്വസറാണ്. നിയമോപദേശം തേടിയത് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെയാണ്. എഫ്‌ഐആര്‍ തയ്യാറാക്കുന്നതിന് മുമ്പ് നിയമോപദേശം തേടിയതുമില്ല. നടപടിക്രമങ്ങള്‍ എല്ലാം തെറ്റിച്ചായിരുന്നു അന്വേഷണത്തിനുള്ള നീക്കം.

അതേസമയം, കെ.എം. ഷാജിക്കെതിരെ എഫ്‌ഐആര് ഇട്ടു പ്ലസ് ടു കോഴ്‌സിനു കോഴ വാങ്ങി എന്ന കേസിലാണ് വിജിലന്‍സ് എഫ്‌ഐആര്‍. തലശേരി വിജിലന്‍സ് കോടതിയില്‍ ഉടന്‍ സമര്‍പ്പിച്ച് അന്വേഷണം തുടങ്ങും. ലീഗിന്റെ പ്രാദേശികതലത്തില്‍ നിന്നായിരുന്നു ഷാജിക്കെതിരെ ആരോപണമുയര്‍ന്നത്, എന്നത് പാര്‍ട്ടിയെ ജില്ലാ തലത്തില്‍ സമ്മര്‍ദ്ദത്തില്‍ ആകുന്നു. എംഎല്‍എക്കെതിരെയുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് വിജിലന്‍സ് കേസ് എന്നതാകും മുന്നണിയുടെ പ്രതിരോധതന്ത്രം.

സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ ജനങ്ങളുടെ മുന്നില്‍ ഒറ്റപ്പെട്ട മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയാണ് കേസെടുക്കുന്നതിലൂടെ പുറത്തു വന്നിരിക്കുന്നത് എന്ന് ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ ആരോപിച്ചു. എന്നാല്‍ സര്‍ക്കാരിന്റെത് പ്രതികാര നടപടിയല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എല്‍ഡിഎഫ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7