യുവരാജിന് 7.5 ലക്ഷം രൂപ നല്‍കിയതായി ഷാഹിദ് അഫ്രീദി

കറാച്ചി: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ തനിക്കും തന്റെ പേരിലുള്ള ഫൗണ്ടേഷനും സഹായം നല്‍കിയതിന്റെ പേരില്‍ ഹര്‍ഭജന്‍ സിങ്ങും യുവരാജ് സിങ്ങും ഇന്ത്യയില്‍ നേരിട്ട വിമര്‍ശനത്തില്‍ നിരാശ രേഖപ്പെടുത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. മനുഷ്യരാശിക്കു വേണ്ടി നിലകൊണ്ട ഇരുവരെയും പിന്തുണയ്ക്കാന്‍ ആരുമില്ലാതെ പോയതും ഇവര്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നതും അദ്ഭുതപ്പെടുത്തിയെന്ന് അഫ്രീദി പറഞ്ഞു. കാനഡയില്‍വച്ച് യുവരാജ് സിങ്ങിന്റെ ഫൗണ്ടേഷന് താന്‍ 10,000 യുഎസ് ഡോളര്‍ (7.5 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സംഭാവന നല്‍കിയപ്പോള്‍ ഒരു പാക്കിസ്ഥാന്‍കാരന്‍ പോലും തന്നെ കുറ്റപ്പെടുത്തിയില്ലെന്നും അഫ്രീദി ചൂണ്ടിക്കാട്ടി.

അഫ്രീദിയെ ഉദ്ധരിച്ച് പാക്കിസ്ഥാനിലെ ക്രിക്കറ്റ് വെബ്‌സൈറ്റായ പാക്പാഷന്റെ എഡിറ്ററും സ്‌പോര്‍ട്‌സ് ലേഖകനുമായ സാജ് സാദിഖാണ് ഇക്കാര്യം പരസ്യമാക്കിയത്. ‘ഞാന്‍ കാനഡയിലായിരുന്ന സമയത്ത് യുവരാജ് സിങ്ങിന്റെ ഫൗണ്ടേഷന് 10,000 യുഎസ് ഡോളര്‍ സംഭാവന നല്‍കിയിരുന്നു. പാക്കിസ്ഥാനിലെ ജനങ്ങള്‍ എന്നെ പിന്തുണയ്ക്കുക മാത്രമേ ചെയ്തുള്ളൂ. ആരും വിമര്‍ശിച്ചില്ല. കുറ്റപ്പെടുത്തിയില്ല. എന്തിനാണ് യുവിയെ സഹായിച്ചതെന്ന് ചോദ്യം ചെയ്തില്ല. ഇന്ത്യയെ പിന്തുണച്ചതെന്തെന്നും ചോദിച്ചില്ല’ – അഫ്രീദിയെ ഉദ്ധരിച്ച് സാജ് സാദിഖ് ട്വിറ്ററില്‍ കുറിച്ചു.

സിന്ധ് പ്രവിശ്യയില്‍ എന്റെ ഫൗണ്ടേഷന്‍ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തികളില്‍ 54 ശതമാനത്തോളം ഹിന്ദു മതത്തില്‍പ്പെട്ടവര്‍ക്കായാണ്. ഹിന്ദു സമൂഹത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ കറാച്ചിയില്‍ ഞങ്ങള്‍ പ്രത്യേകം ക്യാംപ് നടത്തി. ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെയും സഹായിക്കുന്നുണ്ട്. ഇതു തുടരും’ – അഫ്രീദിയെ ഉദ്ധരിച്ച് സാജ് സാദിഖ് ട്വിറ്ററില്‍ കുറിച്ചു.

‘മനുഷ്യരാശിക്കുവേണ്ടി കഠിനമായി അധ്വാനിക്കുന്ന വ്യക്തിയാണ് യുവരാജ് സിങ്. അദ്ദേഹത്തിന് എന്റെ പിന്തുണ എന്നുമുണ്ടാകും. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ഇന്ത്യയിലെ ജനങ്ങളോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു. അദ്ദേഹം ഇന്ത്യയ്ക്കായി ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അതേ ഇന്ത്യയ്ക്കായി എന്തെങ്കിലും തിരികെ നല്‍കാനുള്ള ശ്രമങ്ങളില്‍ നിങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണ്’ – അഫ്രീദി പറഞ്ഞു.

ഷാഹിദ് അഫ്രീദിക്കും അദ്ദേഹത്തിന്റെ ഫൗണ്ടേഷനും സഹായം നല്‍കിയ കാര്യം അറിയിച്ചും കൂടുതല്‍ പേരോട് സഹായവുമായി രംഗത്തെത്താന്‍ ആഹ്വാനം ചെയ്തും യുവരാജും ഹര്‍ഭജനും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോ കടുത്ത വിമര്‍ശനം വരുത്തിവച്ചിരുന്നു. #ടവമാലീിഥൗ്ശആവമഷഷശ എന്ന ഹാഷ്ടാഗ് നിമിഷനേരം കൊണ്ട് ട്രെന്‍ഡിങ്ങാകുകയും ചെയ്തു. ‘മനുഷ്യരെ സഹായിക്കാന്‍ ചെയ്‌തൊരു പ്രവര്‍ത്തി എങ്ങനെയാണ് ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതെന്ന് അറിയില്ലെ’ന്നായിരുന്നു യുവരാജിന്റെ പ്രതികരണം. ഇത് ഹര്‍ഭജന്‍ റീട്വീറ്റും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular