ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ നീട്ടി. എപ്രില്‍ 20 വരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ലോക്ക്ഡൗണുകളില്‍ ഇളവുകളില്ല. 19 ദിവസംകൂടി രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുകകയായിരുന്നു.. സംസ്ഥാനങ്ങള്‍ ഉത്തരവാദിത്തത്തോടെയാണ് ഇടപെട്ടതെന്നും രാജ്യത്തിന് ഇനിയും സഞ്ചരിക്കാനുണ്ടെന്നും പ്രധാനമന്ത്രി. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നാളെ മുതല്‍ ഒരാഴ്ച കര്‍ശന നിയന്ത്രണം ഉണ്ടാവും. കൊവിഡ് ബാധിത പ്രദേശങ്ങള്‍ക്ക് യാതൊരു ഇളവും അനുവദിക്കില്ല. ഏപ്രില്‍ 20 വരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. പ്രദേശങ്ങള്‍ ഒറ്റപ്പെടുത്തി നിയന്ത്രിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
എല്ലാ ജനങ്ങളുടെയും ത്യാഗത്തിന്റെ ഫലമായി രാജ്യത്ത് കൊവിഡ് കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഒരു വലിയ പരിധി വരെ പ്രതിരോധിക്കാനായെന്ന് പ്രധാനമന്ത്രി. നിങ്ങളുടെ ത്യാഗം രാജ്യത്തെ രക്ഷിക്കുകയാണ്. നിങ്ങള്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് എനിക്ക് മനസിലാകന്നുണ്ട്, പലരും വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നതായി പ്രധാനമന്ത്രി. ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിര്‍വഹിക്കുന്ന നിങ്ങളെയെല്ലാവരെയും ആദരപൂര്‍വ്വം നമിക്കുന്നുവെന്നും മോദി.
ബാബാ സാഹേബ് ഭീം റാവു അംബേദ്കറിന്റെ ജന്മ ജയന്തിയില്‍ നമ്മുക്ക് നല്‍കാവുന്ന എറ്റവും നല്ല ശ്രദ്ധാജ്ഞലിയാണ്…
കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് നേരത്തെ ഇടപെടാനായെന്ന് പ്രധാനമന്ത്രി . മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇക്കാര്യത്തില്‍ മുന്നിലെത്തി. ആഗോള തലത്തില്‍ തന്നെ ഇന്ത്യ മാതൃകയായെന്നും പ്രധാനമന്ത്രി.
ലോകം മുഴുവന്‍ കൊവിഡിനെ നേരിടുകയാണ്. നമ്മുടെ ഇവിടെ കൊവിഡിന്റെ ഒരു കേസ് പോലും ഇല്ലാതിരുന്ന സമയത്ത് തന്നെ രാജ്യം കൊവിഡില്‍ നിന്ന് വരുന്ന യാത്രക്കാരുടെ പരിശോധന ആരംഭിച്ചിരുന്നു. കൊവിഡ് മരണം 100 ആകുന്നതിന് മുമ്പ് തന്നെ വിദേശത്ത് നിന്നെത്തിയവര്‍ക്കെല്ലാം 14 ദിവസത്തെ ഐസൊലേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു.
കൊവിഡിനെതിരെ രാജ്യത്ത് ശക്തമായ പോരാട്ടം തുടരുകയാണ്. ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന് അറിയാം. ചിലര്‍ ഭക്ഷണത്തിന്, ചിലര്‍ യാത്രക്ക് ഒക്കെ ബുദ്ധിമുട്ടുന്നു. എല്ലാവരുടെയും പിന്തുണക്ക് നന്ദി. കൊറോണ കേസുകള്‍ പെട്ടെന്നാണ് കൂടുന്നത്. ഇത്രയെങ്കിലും പിടിച്ചു നിര്‍ത്താനായാണ് ജനപിന്തുണ ഒന്നുകൊണ്ടു മാത്രമാണെന്നും പ്രധാനമന്ത്രി.
രാജ്യത്തിന്റെ പലയിടങ്ങളിലും ഇത് അഘോഷത്തിന്റെ വേളയാണ്, ബൈശാഖിയും, ബുധാണ്ടുവും, വിഷുവുമെല്ലാം ആക്ഷോഷിക്കുന്ന വേളയാണ്, ലോക്ക് ഡൗണിന്റെ ഈ ബന്ധനങ്ങളുടെ ഇടയിലും ജനങ്ങള്‍ ഏറെ ക്ഷമയോടെ വീട്ടിലിരുന്ന് കൊണ്ട് ഉത്സവങ്ങള്‍ ആര്‍ഭാടങ്ങളില്ലാതെ ആഘോഷിക്കുകയാണ്. ഇത് പ്രശംസനീയമാണ്. എല്ലാവരുടെയും കുടുംബത്തിന് നല്ലത് നേരുന്നു.