കര്‍ഷര്‍ക്ക് തുണയായി എയര്‍ ഇന്ത്യ

ഡല്‍ഹി: രാജ്യത്തെ കര്‍ഷര്‍ക്ക് തുണയായി എയര്‍ ഇന്ത്യ വിമാനക്കമ്പനി. ഇന്ത്യയില്‍ കൃഷി ചെയ്ത പഴങ്ങളും പച്ചക്കറികളുമായി വിദേശത്തേക്ക് പറക്കും. കൃഷി ഉഡാന്‍ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 14 ന് ലണ്ടണിലേക്കും 15ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുമാണ് എയര്‍ ഇന്ത്യയുടെ ചരക്കുവിമാനം സര്‍വീസ് നടത്തുക.

ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ എത്തിച്ച് തിരിച്ച് മടങ്ങുന്നത് രാജ്യത്ത് അവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുമായാവും. ഇന്ത്യയിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിദേശങ്ങളിലേക്കെത്തിക്കുന്നതിന് ആവിഷ്‌കരിച്ച കേന്ദ്ര പദ്ധതിയാണ് കൃഷി ഉഡാന്‍. ഇത് കര്‍ഷകരെ വിപണിയിലേക്ക് നേരിട്ട് ഇടപെടാന്‍ അവസരമൊരുക്കുകയും കയറ്റുമതി, ഇറക്കുമതി തുടങ്ങിയ കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുന്നതിനും കാരണമാകും.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആഭ്യന്തര – രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നുവെങ്കിലും മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും കൊണ്ടുവരുന്നതിന് ചൈനയുമായി ചരക്കുവിമാന സര്‍വീസുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്കകത്തും പുറത്തേക്കുമുള്ള ചരക്ക് കൈമാറ്റത്തിന് സ്വകാര്യ വിമാനക്കമ്പനികളായ സപെസ് ജെറ്റ്, ബ്ലൂ ഡാര്‍ട്ട്, ഇന്‍ഡിഗോ എന്നിവയും സഹകരിക്കുന്നുണ്ട്. രാജ്യത്തിനകത്തെ ആവശ്യങ്ങള്‍ക്ക് വേണ്ടി എയര്‍ ഇന്ത്യ 119 സര്‍വീസുകളാണ് നടത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular