കൊറോണ തുണച്ചു; പ്രതാപകാലം വീണ്ടെടുത്ത് ദൂരദര്‍ശന്‍; ബാര്‍ക്ക് റേറ്റിങ്ങില്‍ ഒന്നാമത്…

മഹാഭാരതം, രാമായണം തുടങ്ങിയ പഴയ സീരിയലുകള്‍ പുനഃസംപ്രേഷണം ചെയ്യാന്‍ തുടങ്ങിയതോടെ ദൂരദര്‍ശന്റെ ജനപ്രീതി കുതിച്ചുയരുന്നു. കഴിഞ്ഞ ആഴ്ച രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട ചാനല്‍ ദൂരദര്‍ശനാണ്. നിലവില്‍ ബാര്‍ക് റേറ്റിംഗില്‍ ഒന്നാമതാണ് ദൂരദര്‍ശന്‍. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 3 വരെയുള്ള കണക്കാണിത്.

കഴിഞ്ഞ ഒരാഴ്ച കൊണ്ട് ചാനലിന്റെ പ്രേക്ഷകരുടെ എണ്ണത്തില്‍ 40000 ശതമാനത്തിന്റെ അമ്പരപ്പിക്കുന്ന വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പുലര്‍ച്ചെയും വൈകുന്നേരവുമുള്ള കണക്കാണിത്. രാമായണവും മഹാഭാരതവും രാവിലെയും വൈകുന്നേരവുമായാണ് സംപ്രേഷണം ചെയ്യുന്നത്. ദൂരദര്‍ശനൊപ്പം മറ്റ് സ്വകാര്യ ചാനലുകളുടെ കാഴ്ചക്കാരിലും കനത്ത വര്‍ധ വര്‍ധന ഉണ്ടായിട്ടുണ്ട്.

രാമായണം, മഹാഭാരത, ശക്തിമാന്‍, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, ഷാരൂഖ് ഖാന്‍ അഭിനയിച്ച സര്‍ക്കസ് തുടങ്ങി ഒട്ടേറെ പഴയ സീരിയലുകളാണ് ദൂരദര്‍ശന്‍ ലോക്ക് ഡൗണ്‍ കാലത്ത് വീണ്ടും സംപ്രേഷണം ചെയ്തത്. ഇതില്‍ രാമായണത്തിനും മഹാഭാരതത്തിനുമാണ് ഏറെ കാഴ്ചക്കാരുള്ളത്.

സണ്‍ ടിവിയാണ് പട്ടികയില്‍ രണ്ടാമത്. ദംഗല്‍, സോണി സബ്, സോണി മാക്‌സ് എന്നീ ചാനലുകള്‍ യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലാണ്. 2000 കാലയളവിലെ പഴയ മത്സരങ്ങള്‍ പുന:സംപ്രേഷണം ചെയ്തു കൊണ്ട് ഡിഡി സ്‌പോര്‍ട്‌സും രംഗത്തെത്തിയിരുന്നു. അതിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular