കലിംഗ ശശി അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സിനിമ താരം കലിംഗ ശശി (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. കരള്‍ രോഗബാധിതനായി ഏറെനാള്‍ ചികിത്സയിലായിരുന്നു.

മലയാള നാടകവേദിയില്‍ നിന്നും ചലച്ചിത്ര ലോകത്തേക്ക് എത്തപ്പെട്ട താരമാണ് അദ്ദേഹം. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം. സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ശശി കലിംഗ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്.

നാട്ടിലും വീട്ടിലും ശശി എന്ന അറിയപ്പെട്ടിരുന്ന ചന്ദ്രകുമാറിന് സംവിധായകന്‍ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേര്‍ത്തുനല്‍കുന്നത്. നാടകം കൂടാതെ നിരവധി ടെലിവിഷന്‍ സീരിയലുകളിലും മുന്‍ഷി എന്ന പരമ്പരയിലും നൂറിലധികം മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചു.

അമ്മാവനായ വിക്രമന്‍ നായരുടെ ‘സ്‌റ്റേജ് ഇന്ത്യ’ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ ‘സാക്ഷാത്കാര’ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500ലധികം നാടകങ്ങളില്‍ ശശി അഭിനയിച്ചിട്ടുണ്ട്. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റ്, പുലിമുരുകന്‍, കസബ, ആമേന്‍ എന്നിവയാണ് പ്രധാന സിനിമകള്‍. 2019ല്‍ റിലീസ് ചെയ്ത കുട്ടിമാമയിലാണ് അവസാനം അഭിനയിച്ചത്.

ചന്ദ്രശേഖരന്‍ നായരും സുകുമാരിയുമാണ് മാതാപിതാക്കള്‍. ഭാര്യ പ്രഭാവതി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7