കൊറോണ പിടിതരാതെ ഇപ്പോഴും പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 37,638 ആയി. 7.84ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 1.65 ലക്ഷം പേരുടെ രോഗം ഭേദമായി. നിലവില്‍ 5.82ലക്ഷം പേര്‍ രോഗബാധിതരായി ചികിത്സയിലാണ്. ഇതില്‍ 29488 പേരുടെ നില അതീവ ഗുരുതരമാണ്. ഇത് മരണ നിരക്ക് ഇനിയും വലിയ തോതില്‍ ഉയര്‍ത്തുമെന്ന ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
നിലവില്‍ 178 രാജ്യങ്ങളിലേക്കാണ് രോഗം പടര്‍ന്നിട്ടുള്ളത്.
ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്11,591. രോഗ ബാധിതര്‍ ഒരു ലക്ഷം കടന്നു. സ്‌പെയിനില്‍ 7716 പേരും അമേരിക്കയില്‍ 3008 പേരും മരണപ്പെട്ടു. ഇറ്റലിയില്‍ ഇന്നലെ മാത്രം 812 പേര്‍ മരിച്ചു. സ്‌പെയിനില്‍ ഇന്നലെ മാത്രം മരിച്ചത് 913 പേരാണ്.
നിലവില്‍ യുഎസ്സിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായുള്ളത്. 1.64 ലക്ഷം പേര്‍. സ്‌പെയിനില്‍ രോഗബാധിതരുടെ എണ്ണം 87,956 ആയി.
രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ മരിച്ചവര്‍ 3,308 ആണ്. 82,223 പേരില്‍ ഇവിടെ രോഗം സ്ഥിരീകരിച്ചെങ്കിലും 75,924 പേര്‍ രോഗമുക്തരായി. ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത് ചൈനയിലാണ്.
സ്ഥിരീകരിച്ച രാജ്യങ്ങള്‍, കേസുകള്‍ , മരണം
അമേരിക്ക 1,63807, മരണം 3008
ഇറ്റലി 1,01,739, മരണം 11,591
സ്‌പെയിന്‍ 87,956, മരണം 7,716
ഫ്രാന്‍സ് 45,170, മരണം 3,024
ചൈന 82,223, മരണം 3308
ഇറാന്‍ 41,495, മരണം2757
ജര്‍മ്മനി 66,885, മരണം 645
യുകെ 22,453, മരണം 1,411