പ്രശ്‌നത്തിന് കാരണം ബിജെപി; പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മന്ത്രി

തിരുവനന്തപുരം: കേരളത്തിലേക്കുള്ള അതിര്‍ത്തി പാത കര്‍ണാടകം അടച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരേ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. കര്‍ണാടകം വഴി അടച്ചതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. വിഷയത്തില്‍ ഇടപെട്ട് കര്‍ശന നടപടി എടുക്കേണ്ട കേന്ദ്രം വാത്സല്യത്തോടെയാണ് കര്‍ണാടകത്തോട് സംസാരിക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. പ്രമുഖ ചാനല്‍ നടന്ന ചര്‍ച്ചയിലാണ് മന്ത്രിയുടെ പ്രതികരണം.

വിഷയത്തില്‍ ഇടപെട്ട് അതിര്‍ത്തി പാതകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ പാത തുറക്കാന്‍ കര്‍ണാടകം ഇതുവരെ തയ്യാറായിട്ടില്ല. കര്‍ണാടകം കടത്തിവിടാത്തത് കാരണം ആംബുലന്‍സിലെത്തിയ ഒരു രോഗി മരിച്ച ദാരുണമായ സംഭവവും കഴിഞ്ഞ ദിവസമുണ്ടായിരുന്നു.

പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നില്‍ ചില അഞ്ചാംപത്തികളുണ്ടെന്നും ധനമന്ത്രി ആരോപിച്ചു. ഇവരാണ് തൊഴിലാളികളെ നിയമലംഘനത്തിന് പ്രോത്സാഹിപ്പിച്ചതും ഒത്താശ ചെയ്ത് നല്‍കിയതും. തൊഴിലാളികളുടെ പ്രതിഷേധം സര്‍ക്കാറിനെതിരായ കലാപമാക്കി മാറ്റാന്‍ ശ്രമിച്ചവരുണ്ടെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. കലാപത്തിന് ശ്രമം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി യുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7