കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് റെയ്‌ന നല്‍കിയ 52 ലക്ഷം രൂപയുടെ സംഭാവന മുന്‍നിര്‍ത്തി അഭിനന്ദനവുമായി പ്രധാനമന്ത്രി രംഗത്തെത്തി. ‘ഈ ഫിഫ്റ്റി ഉജ്ജ്വലം’ – പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ കായിക താരങ്ങളില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സംഭാവനയെന്ന പ്രത്യേകതയോടെയാണ് റെയ്‌ന കഴിഞ്ഞ ദിവസം 52 ലക്ഷം രൂപ കൊറോണ ദൗത്യ സഹായത്തിനായി സംഭാവന നല്‍കിയത്. 52 ലക്ഷം നല്‍കുന്ന കാര്യം റെയ്‌ന തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഈ 52 ലക്ഷം രൂപ സംഭാവനയില്‍ 31 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ‘കെയേഴ്‌സ് ഫണ്ടി’ലേക്കും ബാക്കി 21 ലക്ഷം രൂപ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നല്‍കുകയെന്നും താരം അറിയിച്ചിരുന്നു.
‘കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് കരുത്തുപകരാന്‍ നമ്മളെല്ലാവരും കഴിയാവുന്നതുപോലെ സഹായം ചെയ്യേണ്ട ഘട്ടമാണിത്. ഈ പോരാട്ടത്തിന് 52 ലക്ഷം രൂപ ഞാന്‍ സംഭാവന നല്‍കുന്നു. (ഇതില്‍ 31 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും 21 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കും). നിങ്ങളും കഴിയുന്ന സഹായങ്ങള്‍ ഉറപ്പാക്കൂ. ജയ് ഹിന്ദ്’ – റെയ്‌ന ട്വിറ്ററില്‍ കുറിച്ചു. ഇത് റീട്വീറ്റ് ചെയ്താണ് റെയ്‌നയുടെ ‘ഫിഫ്റ്റി’ക്ക് മോദി അഭിനന്ദനം അറിയിച്ചത്.