കുടുംബത്തിന്റെ അടുത്തെത്താന്‍ വിമാന ടിക്കറ്റിന് പണം തേടി ന്യൂസീലന്‍ഡ് താരം; വിഡിയോ കോള്‍ വഴി പണം സമ്പാദിക്കാന്‍ ശ്രമം

കുടുംബത്തിന്റെ അടുത്തെത്താന്‍ വിമാന ടിക്കറ്റിന് പണം തേടി താരം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകമാകെ നിശ്ചലമായതോടെ, ഇംഗ്ലണ്ടിലുള്ള ഭാര്യയുടെയും മക്കളുടെയും അടുത്തെത്താന്‍ പണത്തിനായി പുതിയൊരു ആശയം കണ്ടെത്തി മുന്‍ ന്യൂസീലന്‍ഡ് താരം. 2005–-2009 കാലഘട്ടത്തില്‍ ന്യൂസീലന്‍ഡ് ജഴ്‌സിയില്‍ കളിച്ചിരുന്ന നീല്‍ ഒബ്രീനാണ് കുടുംബത്തിന്റെ അടുത്തെത്താന്‍ വിമാന ടിക്കറ്റിന് പണം തേടി പുതിയൊരു തന്ത്രം പയറ്റുന്നത്. കൊറോണ വൈറസ് വ്യാപനത്തിനിടെ ന്യൂസീലന്‍ഡില്‍ കുടുങ്ങിപ്പോയ ഒബ്രീന്, വിമാനങ്ങള്‍ റദ്ദാക്കിയതോടെ നാട്ടിലേക്കു തിരികെ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ കയ്യിലുള്ള പണവും തീര്‍ന്നതോടെയാണ് ഇംഗ്ലണ്ടിലേക്കു മടങ്ങാന്‍ ‘ക്രൗഡ് ഫണ്ടിങ്’ എന്ന മാര്‍ഗം തേടുന്നത്.

ആരാധകരുമായി സ്‌കൈപ്പിലൂടെയോ മറ്റു വിഡിയോ കോള്‍ സംവിധാനങ്ങളിലൂടെയോ സംവദിക്കാം, പണം തന്നാല്‍ മതിയെന്നാണ് ഒബ്രീന്‍ പറയുന്നത്. ഇതല്ലാതെ നാട്ടിലേക്കു മടങ്ങാന്‍ പണം കണ്ടെത്താന്‍ വേറെ വഴിയില്ലെന്നും ഒബ്രീന്‍ പറയുന്നു. 2005–2009 കാലഘട്ടത്തില്‍ ന്യൂസീലന്‍ഡിനായി 22 ടെസ്റ്റും 10 ഏകദിനവും നാലു ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് ഒബ്രീന്‍. ഒബ്രീന്റെ ട്വീറ്റില്‍നിന്ന്:ഇംഗ്ലണ്ടിലേക്കു മടങ്ങാന്‍ വിമാന ടിക്കറ്റിന് പണം കണ്ടെത്തുന്നതിന് പുതിയൊരു വഴി തേടുന്നു. ഇതാണ് ആശയം. ക്രിക്കറ്റ്, രാഷ്ട്രീയം, സോസേജ്, മാനസികാരോഗ്യം, സച്ചിന്‍ തുടങ്ങി ഏതു വിഷയത്തെക്കുറിച്ചും ഞാനുമായി 20 മിനിറ്റ് സ്‌കൈപ്പ്/വിഡിയോ കോള്‍ ചെയ്യാന്‍ അവസരം. എനിക്ക് ചെറിയ രീതിയില്‍ പണം നല്‍കാന്‍ സന്നദ്ധതയുള്ള ആര്‍ക്കെങ്കിലും ഈ ആശയത്തില്‍ താല്‍പര്യമുണ്ടെങ്കില്‍ മെസേജ് അയയ്ക്കൂ’ – ഒബ്രീന്‍ എഴുതി.

വിരമിച്ചശേഷം ഭാര്യയും മക്കളുമൊത്ത് യുകെയില്‍ സ്ഥിരതാമസമാക്കിയ ഒബ്രീന്‍, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായാണ് ഏതാനും ദിവസം മുന്‍പ് ന്യൂസീലന്‍ഡിലെത്തിയത്. ലോകവ്യാപകമായി കോവിഡ് ഭീതി പടര്‍ന്നുപിടിച്ചതോടെ യുകെയിലേക്കു മടങ്ങാന്‍ ഉദ്ദേശിച്ചതിലും നേരത്തെ ഒബ്രീന്‍ ടിക്കറ്റും ബുക്കു ചെയ്തു. പക്ഷേ, മൂന്നു തവണ ടിക്കറ്റ് ബുക്കു ചെയ്‌തെങ്കിലും ആ വിമാനങ്ങളെല്ലാം റദ്ദാക്കപ്പെട്ടു. ഇതോടെ ന്യൂസീലന്‍ഡില്‍ കുടുങ്ങിയ അവസ്ഥയിലായി താരം.

യുകെയില്‍ വൈറസ് പടര്‍ന്നുപിടിച്ചതോടെ രോഗിയായ ഭാര്യയെ ചൊല്ലിയാണ് ഒബ്രീന്റെ ആശങ്ക. ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. മക്കള്‍ രണ്ടുപേരും തീരെ ചെറുപ്പമാണ്. ഒപ്പമുള്ള അമ്മയ്ക്കാണെങ്കില്‍ വയസ്സ് 80 കഴിഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖമുള്ള ഭാര്യ റോസിക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെക്കൂടുതലാണെന്നാണ് ഒബ്രീന്റെ വിഷമം. ഈ സമയത്ത് അവള്‍ക്ക് ആശ്വാസമേകേണ്ട തനിക്ക് കൂടെ നില്‍ക്കാന്‍ പറ്റിയില്ലെന്നും അദ്ദേഹം വിലപിക്കുന്നു. ഈ വൈറസിന് അവളുടെ ജീവനെടുക്കാനാകും. രണ്ടു കൊച്ചു കുട്ടികളും 80 വയസ്സ് പിന്നിട്ട അമ്മയുമൊത്ത് അവള്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്നാണ് എന്റെ ആശങ്ക. ഒപ്പം നിന്ന് അവളുടെ വിഷമം പങ്കുവയ്‌ക്കേണ്ട ആളാണ് ഞാന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവളുടെ വിഷമം കൂട്ടാന്‍ മാത്രമേ എന്നേക്കൊണ്ടു പറ്റുന്നുള്ളൂ’ – ഒബ്രീന്‍ പറഞ്ഞു

Similar Articles

Comments

Advertisment

Most Popular

28 വര്‍ഷത്തിന് ശേഷം എല്ലാവരും കുറ്റവിമുക്തരാകുമ്പോള്‍…

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കേസില്‍ പ്രതികള്‍ക്കെതിരെ സംശയാതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. തെളിവുകള്‍ ശക്തമല്ലെന്നും മസ്ജിദ്‌ തകര്‍ത്തത് ആസൂത്രിതമല്ലായിരുന്നുവെന്നും ജസ്റ്റിസ് എസ്.കെ....

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വെറുതേ വിട്ടു; ആക്രമണം ആസൂത്രിതമാണെന്നതിന് തെളിവില്ല; പള്ളി പൊളിക്കുന്നത്‌ തടയാനാണ് ബിജെപി നേതാക്കള്‍ ശ്രമിച്ചതെന്ന് കോടതി

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വെറുതേ വിട്ടു. ആക്രമണം ആസൂത്രിതമാണെന്നതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. സംഭവസമയത്ത് നിരവധി ആള്‍ക്കാരുണ്ടായിരുന്നു....

ബി.ജെ.പി എം.എല്‍.എയെ പോലുള്ളവരാണ് ബലാത്സംഗത്തിന് കാരണം

ന്യൂഡല്‍ഹി: യു.പിയിലെ ഹഥ്​രസില്‍ സവര്‍ണര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ നീതിക്കായി ശബ്​ദിച്ച്‌​ ബോക്​സര്‍ വിജേന്ദര്‍ സിങ്​. ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എയെപ്പോലുള്ളവരെ ചൂണ്ടിക്കാട്ടിയാണ്​ വിജേന്ദര്‍ പ്രതികരിച്ചത്​. ''ഉത്തര്‍പ്രദേശിലെ ബി.ജെ.പി...