വൈറസ് വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കണം. രാജ്യത്ത് ലോക്ക്ഡൗണ്‍ ഉപ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും അവശ്യസാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി പുറത്തിറങ്ങാതിരിക്കാവില്ല. കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം അനുസരിക്കാന്‍ കേരളത്തിലെ ഒരു വ്യാപാരി കണ്ടെത്തിയ മാര്‍ഗം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്ത ചിത്രം ഓണ്‍ലൈന്‍ ലോകത്തില്‍ വൈറസ് പ്രതിരോധത്തിന് ആശ്രയിക്കാവുന്ന നൂതന മാര്‍ഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഇദ്ദേഹം ഉപഭോക്താവില്‍നിന്ന് കൃത്യമായ അകലം പാലിക്കുന്നത് എങ്ങനെയെന്ന് നോക്കൂ… ഇതാണ് കേരള സ്‌റ്റൈല്‍! വ്യാപാരി നടപ്പാക്കിയ മാര്‍ഗത്തിന്റെ ഫോട്ടോ പങ്ക് വെച്ച് ശശിതരൂര്‍ കുറിച്ചു.
ഒറ്റ ദിവസം കൊണ്ട് ട്വീറ്റിന് ലഭിച്ച സ്വീകാര്യത ലൈക്കുകളിലും കമന്റുകളിലും കാണാം. 18,000 ത്തിലധികം പേര്‍ ട്വീറ്റ് ലൈക്ക് ചെയ്തു. 2,800 ലേറെ പേര്‍ റീട്വീറ്റ് ചെയ്തു.
കടയില്‍ സാധനങ്ങള്‍ നല്‍കാന്‍ വലിയൊരു പൈപ്പ് സ്ഥാപിച്ചിരിക്കുകയാണ് കടയുടമ. വാങ്ങാനെത്തുന്നവര്‍ക്ക് ഈ പൈപ്പ് വഴി സാധനങ്ങള്‍ നല്‍കും. അവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്ക് അഴിച്ചുകൂടാനാവാത്തതാണെന്നും കടയടച്ചിട്ടാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് കടയുടമ ഇത്തരമൊരു മാര്‍ഗം കണ്ടെത്തിയതെന്ന് തീര്‍ച്ച.
‘അകലം പാലിക്കുന്നത് ഉത്തമം’. ഒരാള്‍ കമന്റ് ചെയ്തു. ‘തികച്ചും നൂതനമായ വിദ്യ’യെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ‘സാമൂഹിക അകലം പാലിക്കാന്‍ എല്ലാവരും തയ്യാറാവണം, അതേസമയം തങ്ങളുടെ ഉത്തരാവാദിത്തം നിറവേറ്റുകയും വേണമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
How to maintain physical distance between shopkeeper & customer while buying essential supplies — the Kerala way! #COVID19India pic.twitter.com/H1djrcFDSO
— Shashi Tharoor (@ShashiTharoor) March 25, 2020