കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മറ്റു സംസ്ഥാനങ്ങളും പൂർണമോ ഭാഗികമോ ആയ നിയന്ത്രണ നടപടികളിലേക്ക്.
പലയിടങ്ങളിലും വാഹനഗതാഗതം അടക്കം നിരോധിച്ചു. ക്ഷാമം ഉണ്ടാകില്ലന്നെ അധികൃതരുടെ എല്ലാ ഉറപ്പുകളും അവഗണിച്ച് ജനം അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുന്ന കാഴ്ചയായിരുന്നു പലയിടങ്ങളിലും.
പഞ്ചാബിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഡൽഹി, ജാർഖണ്ഡ്, നാഗാലാൻഡ്, ഹിമാചൽ പ്രദേശ്, അരുണാചൽപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ പൂർണമായി അടച്ചിടാൻ തീരുമാനിച്ചു. മധ്യപ്രദേശ്, ബിഹാർ, ഹരിയാന, ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലെ ചില ജില്ലകൾ അടച്ചു. മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തേ തന്നെ പൂർണമോ ഭാഗികമായോ ആയി അടച്ചുകഴിഞ്ഞു.