എന്താണ് ലോക്ക് ഡൗൺ ? കേരളത്തിൽ നാളെ മുതൽ എങ്ങനെ ജീവിക്കണം…

എന്തെല്ലാമാണ് അവശ്യ സർവ്വീസുകൾ?

ഭക്ഷ്യവസ്തുക്കൾ, പഴം പച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണം ഭക്ഷ്യോത്പാദന കേന്ദ്രങ്ങൾ, പമ്പ് നടത്തിപ്പുകാർ. അരി മില്ലുകൾ, പാൽ, പാൽ ഉത്പന്ന ഉത്പാദന വിതരണ കേന്ദ്രങ്ങൾ, ഫാർമസി, മരുന്ന്, ആരോഗ്യ കേന്ദ്രങ്ങൾ ടെലികോം, ഇൻഷുറൻസ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകൾ എന്നിവയുടെയെല്ലാം പ്രവർത്തനത്തിന് ലോക്ക് ഡൗൺ കാലയളവിൽ തടസമുണ്ടാവില്ല.

ലോക്ക്ഡൗൺ നിർദേശം ലംഘിച്ചാൽ

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചാൽ ഒരുമാസം തടവും പിഴയുമാണ് ശിക്ഷ.

ജോലി സ്ഥലത്ത് പോകാനാവുമോ?

പ്രധാന നഗരങ്ങളിലെ സ്വകാര്യ കമ്പനികളെല്ലാം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്രസർക്കാർ ജീവനക്കാരിൽ ഒരു വിഭാഗവും ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ലോക്ക്ഡൗൺ കാലാവധി അവസാനിക്കും വരെ ഏറ്റവും കുറഞ്ഞ ജീവനക്കാരെ ഉൾപ്പെടുത്തി വേണം ഓരോ സ്ഥാപനവും ജോലി ചിട്ടപ്പെടുത്താൻ. കൂലിത്തൊഴിലാളികൾക്കും ദിവസവേതന തൊഴിലാളികൾക്കും ആശ്വാസ സഹായം കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യം വന്നാൽ എന്ത് ചെയ്യണം..

ആശുപത്രി, ഫാർമസി പോലുള്ള അടിയന്തിര സേവനങ്ങൾക്ക് വിലക്ക് ഉണ്ടാകില്ല. ഗതാഗത സംവിധാനങ്ങൾ പരിമിതപ്പെടുത്തുമെന്നതിനാൽ കടകളിലെയും മാളുകളിലെയും സ്റ്റോക്കുകളെല്ലാം കുറവായിരിക്കും. അവശ്യ സാധനങ്ങൾ വാങ്ങാം. ലഭ്യത കുറവുണ്ടായാലോ എന്നുകരുതി അനാവശ്യമായി സാദനങ്ങൾ വാങ്ങി കൂട്ടി മറ്റുള്ളവരം ബുദ്ധിമുട്ടിക്കരുത്.

Similar Articles

Comments

Advertismentspot_img

Most Popular