മുംബൈ :ഇന്ത്യയില്‍ കൊറേണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുംബൈ സ്വദേശിയായ 63കാരനാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ച് ആയി. സൗത്ത് മുംബൈയിലെ വാല്‍ക്കെഷ്‌വാര്‍ നിവാസി ആയ ഇദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അതേസമയം ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 324 ആയി. ദേശീയ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 41 പേര്‍ വിദേശികളാണ്. മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 74 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ 10 കേസുകളാണു പുതിയതായി സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്.
മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ഏഴു വിദേശകള്‍ അടക്കം 52 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഒരു വിദേശി ഉള്‍പ്പെടെ 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രേദശിലും ഒരു വിദേശി ഉള്‍പ്പെടെ 25 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.