കൊറോണ; കനിക കപൂറുമായി ഇടപഴകിയ 68 വിഐപികളുടെ ലിസ്റ്റ് പുറത്ത്

മുംബൈ: കൊറോണ രോഗം ബാധിച്ചു ചികിത്സയിലുള്ള ഗായിക കനിക കപൂറുമായി ഇടപഴകിയ വിഐപികളുടെ പട്ടിക പുറത്ത്. ഉത്തര്‍ പ്രദേശ് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഗായികയുമായി ഇടപഴകിയ 68 പേരെയാണു കണ്ടെത്തിയത്. ഇതില്‍ 20 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ലണ്ടനില്‍ നിന്ന് മുംൈബൈയിലെത്തിയ കനിക വിഐപികള്‍ ഉള്‍പ്പെടെ നിരവധി പേരുമായി ഇടപഴകിയെന്നാണു കണ്ടെത്തല്‍. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, അവരുടെ മകനും ബിജെപി നേതാവുമായ ദുഷ്യന്ത് സിങ്, ബിജെപി നേതാവ് ജയ് പ്രതാപ് സിങ്, കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ എന്നിവര്‍ പട്ടികയിലുണ്ട്.

മാര്‍ച്ച് ഒന്‍പതിനാണ് കനിക മുംബൈയിലെത്തിയത്. സാന്റക്രൂസിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ച കനിക അവിടെനിന്ന് റെക്കോര്‍ഡിങ് സ്റ്റുഡിയോയിലേക്കു പോയി. മാര്‍ച്ച് 11ന് ലക്‌നൗ സന്ദര്‍ശിച്ചു. രക്ഷിതാക്കളെ കണ്ടു. പല സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. മാര്‍ച്ച് 14 മുതല്‍ 16 വരെ താജ് ഹോട്ടലില്‍ താമസിച്ചു. ഈ ഹോട്ടല്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. മാര്‍ച്ച് 15നാണ് ലക്‌നൗവില്‍ മുന്‍ ബിഎസ്പി എംപി അക്ബര്‍ അഹമ്മദ് ഡംപി നടത്തിയ പാര്‍ട്ടിയില്‍ ഇവര്‍ പങ്കെടുത്തത്. അതിനു ശേഷം ഇതേ ദിവസം മറ്റൊരു രാഷ്ട്രീയ നേതാവിന്റെ വീട്ടിലും പാര്‍ട്ടിയില്‍ പങ്കെടുത്തു.

മാര്‍ച്ച് 14ന് കാന്‍പുരില്‍ ബന്ധുക്കള്‍ അടക്കം 20 പേര്‍ പങ്കെടുത്ത മറ്റൊരു പരിപാടിയിലും കനിക എത്തിയിരുന്നു. ബിഎസ്പി മുന്‍ എംപി നടത്തിയ പാര്‍ട്ടിയിലാണ് വസുന്ധര രാജെ, ദുഷ്യന്ത് സിങ്, ജിതിന്‍ പ്രസാദ, ജയ് പ്രതാപ് സിങ് എന്നിവര്‍ കനികയുമായി ഇടപഴകിയത്. ദുഷ്യന്ത് സിങ് മാര്‍ച്ച് 18ന് രാഷ്ട്രപതി ഭവനിലെ പരിപാടിയില്‍ പങ്കെടുത്തു. രാഷ്ട്രപതിയോടൊപ്പം പ്രഭാതഭക്ഷണം കഴിക്കാനെത്തിയത് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, അപ്നാ ദള്‍ നേതാവ് അനുപ്രിയ പട്ടേല്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരായിരുന്നു.

ഇതേ ദിവസം പാര്‍ലമെന്ററി മീറ്റിങ്ങിലും ദുഷ്യന്ത് സിങ് പങ്കെടുത്തു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, ആഭ്യന്തര വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥര്‍, ടൂറിസം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തിനെത്തി. ഇതേ ആഴ്ച തന്നെ പാര്‍ലമെന്റിലെ ബജറ്റ് സെഷനിലും ദുഷ്യന്ത് പങ്കെടുത്തു. തൃണമൂല്‍ എംപി ഡെറക് ഒബ്രയാന്‍, ബിജെപി എംപി വരുണ്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ എന്നിവരുമായി ഇടപഴകി. വെള്ളിയാഴ്ച ആറ് എംപിമാര്‍ സ്വയം ക്വാറന്റീനില്‍ പോയി. ബിജെപി നേതാവും യുപി ആരോഗ്യ മന്ത്രിയുമായ ജയ് പ്രതാപ് സിങ് മാര്‍ച്ച് 17ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയെത്തിയ കാബിനറ്റ് മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നു. ഉപമുഖ്യമന്ത്രിമാരായ കേശവ് മൗര്യ, ദിനേഷ് ശര്‍മ എന്നിവരുമായും ജയ് പ്രതാപ് സിങ് ഇടപഴകി

Similar Articles

Comments

Advertismentspot_img

Most Popular